---
title: "സഹവാസ ക്യാമ്പില്‍ സുരക്ഷാ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി"
english_title: "Safety awareness and training was imparted at Sahavasa camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267954/safety-awareness-and-training-was-imparted-at-sahavasa-camp"
published_at: "2025-02-04T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1ee568c4a8_aaaaaaaaaaaaaaaas.jpg"
keywords: []
---

# സഹവാസ ക്യാമ്പില്‍ സുരക്ഷാ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 'റൈസ് എബൗ' എന്ന പേരില്‍ സംഘടിപ്പിച്ച ദ്വിദിനസഹവാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി. എട്ടാംതരം വിദ്യാര്‍ത്ഥികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 'റൈസ് എബൗ' എന്ന പേരില്‍ സംഘടിപ്പിച്ച ദ്വിദിനസഹവാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണവും പരിശീലനവും നല്‍കി. എട്ടാംതരം വിദ്യാര്‍ത്ഥികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. തീ അപായങ്ങളില്‍ ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെയും പരിശീലനം നല്‍കി. ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചതോടൊപ്പം അവശ്യഘട്ടങ്ങളില്‍ സിപിആര്‍ നല്‍കുന്നതും പരിശീലിപ്പിച്ചു.

എട്ടാംതരം കെ ഡിവിഷനിലെ രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ക്ലാസ് ലീഡര്‍ തന്മയ ലക്ഷ്മി സ്വാഗതവും പറഞ്ഞ ക്യാമ്പില്‍ സി.കെ അനു ദേവ് നന്ദിയും പറഞ്ഞു. ക്ലാസ് അധ്യാപകന്‍ എസ് വിനീത്, പിടിഎ അംഗം സി.പി ഷാജി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267954/safety-awareness-and-training-was-imparted-at-sahavasa-camp)