---
title: "പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കുക; സിഐടിയു"
english_title: "Allotment of Legal Metrology Office at Perambra; CITU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267977/allotment-of-legal-metrology-office-at-perambra-citu"
published_at: "2025-02-04T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1fd9ca1d18_1we.jpg"
keywords: []
---

# പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കുക; സിഐടിയു

> **Lead Summary:** **പേരാമ്പ്ര: **ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേര്‍സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര റീജ്യനല്‍ കോ. ഓപ് ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേര്‍സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര റീജ്യനല്‍ കോ. ഓപ് ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഏരിയയിലെ ഓട്ടോ തൊഴിലാളികള്‍ നിലവില്‍ മീറ്റര്‍ സീലിംഗിനായി കൊയിലാണ്ടിയിലെ ലീഗല്‍ മെട്രോളജി ഓഫീസിനെയാണ് ആശ്രയിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത് തൊഴിലാളികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലേയും ആയിരത്തില്‍ പരം ഓട്ടോതൊഴിലാളികള്‍ക്ക് സഹായകമാവും വിധം പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എല്‍. രമേശന്‍, പരാണ്ടി മനോജ്, കെ. സുനില്‍, ടി.കെ. ലോഹിതാക്ഷന്‍, സി.കെ. വിജയന്‍, കെ.പി. സജീഷ്, എന്‍.കെ. ലാല്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. പ്രമോദ് റിപ്പോര്‍ട്ടും സി.എം സത്യന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ. അഭിലാഷ് സ്വാഗതവും സിപിസി ബാബു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഒ.ടി. രാജു പ്രസിഡണ്ട്, സി.സി ദാസന്‍, കെ. അഭിലാഷ്, രജനീഷ് എന്നിവര്‍ വൈസ് പ്രസിഡണ്ട്, സി.കെ. പ്രമോദ് സെക്രട്ടറി, സി.പി.സി ബാബു, രവീന്ദ്രന്‍ കടിയങ്ങാട്, ഷിംന എന്നിവര്‍ ജോയിന്റ് സെക്രട്ടറി സി.എം സത്യന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267977/allotment-of-legal-metrology-office-at-perambra-citu)