---
title: "ജീവന്‍ രക്ഷാ ബോധവല്‍ക്കരണവും പരിശീലനവും. "
english_title: "Life-saving awareness and training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267999/life-saving-awareness-and-training"
published_at: "2025-02-04T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a222751d5a4_1.png"
keywords: []
---

# ജീവന്‍ രക്ഷാ ബോധവല്‍ക്കരണവും പരിശീലനവും. 

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും സംയുക്തമായി അഗ്‌നിസുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.പേരാമ്പ്ര അഗ്‌നിരക്ഷ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

## Article Content

**പേരാമ്പ്ര : **കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും സംയുക്തമായി അഗ്‌നിസുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.പേരാമ്പ്ര അഗ്‌നിരക്ഷ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട്, പ്രാഥമിക അഗ്‌നിശമനികളുടെ ഉപയോഗം എന്നിവയിലും റോപ്പ് റെസ്‌ക്യൂവിലും പരിശീലനം നല്‍കി.ഗ്യാസ് ലീക്ക് അപകടങ്ങളുടെ പ്രതിരോധ മാര്‍ഗങ്ങള്‍, ഇലക്ട്രിസിറ്റി അപകടങ്ങളുടെ മുന്‍കരുതലുകള്‍ എന്നിവയും വിശദീകരിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.ദീപ്തി സ്വാഗതം പറഞ്ഞു. സൗഹൃദക്ലബ്ബ് കോര്‍ഡിനേറ്റര്‍ എം ജിസ്‌ന പങ്കെടുത്തു. എന്‍എസ്എസ് ലീഡര്‍ കൃഷ്ണ രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267999/life-saving-awareness-and-training)