---
title: "ദ്രസ ഖുര്‍ആന്‍ ഫെസ്റ്റ് നടത്തി"
english_title: "Drasa qur'an fest held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268012/drasa-quran-fest-held"
published_at: "2025-02-04T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a22f0f44092_1.png"
keywords: []
---

# ദ്രസ ഖുര്‍ആന്‍ ഫെസ്റ്റ് നടത്തി

> **Lead Summary:** **പേരാമ്പ്ര :** വഴിയാണ് ഖുര്‍ആന്‍ വഴികാട്ടിയും എന്ന തലക്കെട്ടില്‍ കേരള മദ്രസ എജുക്കേഷന്‍ ബോര്‍ഡ് സഘടിപ്പിച്ച ഖുര്‍ആന്‍ ഫെസ്റ്റിന്റെ പേരാമ്പ്ര സബ്ജില്ലാ തല മത്സരത്തില്‍ എ എം ഐ ചെറുവണ്ണൂരും ഖുര്‍ആന്‍ എക്‌സിബിഷനില്‍ ദാറുന്നുജും സെക്കണ്ടറി മദ്രസയും ജേതാക്കളായി.

## Article Content

**പേരാമ്പ്ര :** വഴിയാണ് ഖുര്‍ആന്‍ വഴികാട്ടിയും എന്ന തലക്കെട്ടില്‍ കേരള മദ്രസ എജുക്കേഷന്‍ ബോര്‍ഡ് സഘടിപ്പിച്ച ഖുര്‍ആന്‍ ഫെസ്റ്റിന്റെ പേരാമ്പ്ര സബ്ജില്ലാ തല മത്സരത്തില്‍ എ എം ഐ ചെറുവണ്ണൂരും ഖുര്‍ആന്‍ എക്‌സിബിഷനില്‍ ദാറുന്നുജും സെക്കണ്ടറി മദ്രസയും ജേതാക്കളായി.

ഖുര്‍ആന്‍ ഫെസ്റ്റില്‍ ദാറുന്നുജും സെക്കണ്ടറി മദ്രസ രണ്ടാം സ്ഥാനവും അല്‍ ഫുര്‍ഖാന്‍ ഹോളിഡേ മദ്രസ കൊയിലാണ്ടി മൂന്നാം സ്ഥാനവും നേടി. ഖുര്‍ആന്‍ എക്‌സിബിഷനില്‍ അല്‍ ഫുര്‍ഖാന്‍ ഹോളിഡേ മദ്രസ കൊയിലാണ്ടി, തനിമ ഹോളിഡേ മദ്രസ കൊയിലാണ്ടി യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ദാറുന്നുജും മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്ദു മൗലവി അധ്യക്ഷത വഹിച്ചു.

വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പേരാമ്പ്ര ഏരിയ പ്രസിഡന്റ് കെ മുബീര്‍, കേരള മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് മേഖലാ പ്രസിഡന്റ് കെ.പി മുഹ്യുദ്ധീന്‍, ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി അംഗം കെ സിറാജ് , ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ മാരായ ടി.ടി സലാം, നസീമ കൊയിലാണ്ടി, ജനറല്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള ഇസ്മാഈല്‍ നൊച്ചാട് എന്നിവര്‍ ഉപഹാരവിതരണംനടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268012/drasa-quran-fest-held)