---
title: "വീട്ടുമുറ്റത്ത് രക്തക്കറ കണ്ടത് പരിഭ്രാന്തി പരത്തി"
english_title: "A dead porcupine was found in the yard at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268183/a-dead-porcupine-was-found-in-the-yard-at-perambra"
published_at: "2025-02-05T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a334756e7b0_pig.jpg"
keywords: []
---

# വീട്ടുമുറ്റത്ത് രക്തക്കറ കണ്ടത് പരിഭ്രാന്തി പരത്തി

> **Lead Summary:** **പേരാമ്പ്ര:** വീട്ടുമുറ്റത്ത് രക്തക്കറ കണ്ടത് പരിഭ്രാന്തി പരത്തി. മരുതേരി ചെറിയ തൈകണ്ടി യൂസഫിന്റെ വീട്ടുമുറ്റത്താണ് രക്തക്കറ കണ്ടത്. ഇന്ന് രാവിലെ വരാന്തയില്‍ ചെന്നപ്പോയാണ് മുറ്റം നിറയെ രക്തം കണ്ടത്. എന്താണ് എന്നറിയാതെ വീട്ടുകാര്‍ പരിഭ്രാന്തരായി.

## Article Content

**പേരാമ്പ്ര:** വീട്ടുമുറ്റത്ത് രക്തക്കറ കണ്ടത് പരിഭ്രാന്തി പരത്തി. മരുതേരി ചെറിയ തൈകണ്ടി യൂസഫിന്റെ വീട്ടുമുറ്റത്താണ് രക്തക്കറ കണ്ടത്. ഇന്ന് രാവിലെ വരാന്തയില്‍ ചെന്നപ്പോയാണ് മുറ്റം നിറയെ രക്തം കണ്ടത്. എന്താണ് എന്നറിയാതെ വീട്ടുകാര്‍ പരിഭ്രാന്തരായി.

രക്തക്കറ കണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയപ്പോഴാണ് മുള്ളന്‍ പന്നിയാണെന്ന് മനസിലായത്. വീട്ടു പറമ്പില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട് രക്തത്തില്‍ കുളിച്ച് ചത്ത നിലയിലാണ് മുള്ളന്‍ പന്നിയെ കണ്ടത്. മുള്ളന്‍ പന്നിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു.

ഏത് ജീവിയാണ് കടിച്ചതെന്ന് വ്യക്തമായില്ല. ശബ്ദമൊന്നും കേട്ടില്ല എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഉടന്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. കടിച്ചത് നായയെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268183/a-dead-porcupine-was-found-in-the-yard-at-perambra)