---
title: "കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ റാഗിംഗ് ; വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍"
english_title: "Ragging at Kozhikode Medical College; Suspension of students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268304/ragging-at-kozhikode-medical-college-suspension-of-students"
published_at: "2025-02-06T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4433f473f9_kk_h.JPG"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ റാഗിംഗ് ; വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:** **കോഴിക്കോട്: **മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്തതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ പതിനൊന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

## Article Content

**കോഴിക്കോട്: **മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്തതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ പതിനൊന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. കോളെജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. തുടര്‍ നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268304/ragging-at-kozhikode-medical-college-suspension-of-students)