---
title: "വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രീ-പ്രൈമറി അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Pre-primary felicitation session organized at MLP School, Vanmukam-Elampilad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268326/pre-primary-felicitation-session-organized-at-mlp-school-vanmukam-elampilad"
published_at: "2025-02-06T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a45955de3da_vanm.JPG"
keywords: []
---

# വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രീ-പ്രൈമറി അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രീ-പ്രൈമറി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ജെയ്ദന്‍ പ്രീ-പ്രൈമറി സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും, ജെസിഐ നേഴ്‌സറി കലോത്സവ ജേതാക്കളെയുമാണ് അനുമോദിച്ചത്.

## Article Content

**ചിങ്ങപുരം:** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രീ-പ്രൈമറി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ജെയ്ദന്‍ പ്രീ-പ്രൈമറി സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും, ജെസിഐ നേഴ്‌സറി കലോത്സവ ജേതാക്കളെയുമാണ് അനുമോദിച്ചത്.

മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. വാര്‍ഡ് അംഗം ടി.എം. രജുല ജില്ലാ തല ജെസിഐ നേഴ്‌സറി കലോത്സവത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. നേഴ്‌സറി പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍ പനാട്ട് അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. തുഷാര, വി.പി. സരിത, പി. സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268326/pre-primary-felicitation-session-organized-at-mlp-school-vanmukam-elampilad)