---
title: "മാലിന്യമുക്തം നവകേരളം സ്‌കൂള്‍ തല ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു"
english_title: "malinya Muktam Navkerala organized school level picture exhibition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268355/malinya-muktam-navkerala-organized-school-level-picture-exhibition"
published_at: "2025-02-06T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a46793b4af0_ap.JPG"
keywords: []
---

# മാലിന്യമുക്തം നവകേരളം സ്‌കൂള്‍ തല ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ചിത്ര പ്രദര്‍ശനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പേരാമ്പ്ര എച്ച്എസ്എസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ സ്‌കൂള്‍ കുട്ടികള്‍ വരച്ചതില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ചിത്ര പ്രദര്‍ശനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പേരാമ്പ്ര എച്ച്എസ്എസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ സ്‌കൂള്‍ കുട്ടികള്‍ വരച്ചതില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

പ്രദര്‍ശനത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ പോസ്റ്ററുകളും പ്രദര്‍ശനവും ശുചിത്വ പ്രതിജ്ഞയും, ശുചിത്വ ക്വിസ്സും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത 20 സ്‌കൂളുകളിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 13 ന് പരിപാടി അവസാനിക്കും. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ സി.കെ സരിത്ത്, ഡിസ്ട്രിക്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി രാധാകൃഷണന്‍, ജിഇഒ ഇ ധന്യ, ഹരി പ്രമോദ്, വി.ബി രാജേഷ്, പേരാമ്പ്ര ബ്ലോക്ക് ആര്‍പി വി.പി ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268355/malinya-muktam-navkerala-organized-school-level-picture-exhibition)