---
title: "തൊട്ടില്‍പ്പാലം ചുരം റോഡില്‍ ലോറി ഓട്ടോയില്‍ ഇടിച്ച് അപകടം"
english_title: "A lorry collided with an auto on Thotilpalam pass road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268371/a-lorry-collided-with-an-auto-on-thotilpalam-pass-road"
published_at: "2025-02-06T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a47147e27a2_auoto.JPG"
keywords: []
---

# തൊട്ടില്‍പ്പാലം ചുരം റോഡില്‍ ലോറി ഓട്ടോയില്‍ ഇടിച്ച് അപകടം

> **Lead Summary:** **തൊട്ടില്‍പ്പാലം: **പക്രംതളം ചുരം റോഡില്‍ കീഞ്ഞുടി പാലത്തിനു സമീപം ചുരം കയറുകയായിരുന്ന ലോറി ഓട്ടോയില്‍ ഇടിച്ച് യാത്രക്കാരന് പരിക്ക്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗം എതിരെ വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

## Article Content

**തൊട്ടില്‍പ്പാലം: **പക്രംതളം ചുരം റോഡില്‍ കീഞ്ഞുടി പാലത്തിനു സമീപം ചുരം കയറുകയായിരുന്ന ലോറി ഓട്ടോയില്‍ ഇടിച്ച് യാത്രക്കാരന് പരിക്ക്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗം എതിരെ വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ഓട്ടോ മറിയുകയും ഓട്ടോയിലുണ്ടായിരുന്ന നെല്ലിക്കാമണ്ണില്‍ ഷിജു മാത്യുവിന് (46) പരിക്കേല്‍ക്കുകയുമായിരുന്നു. കാലിന് പരിക്കേറ്റ ഷിജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268371/a-lorry-collided-with-an-auto-on-thotilpalam-pass-road)