---
title: "ടൂറിസം ഫെസ്റ്റും വാര്‍ഷികാഘോഷവും; സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Tourism Fest and Anniversary Celebration; Welcome team formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268427/tourism-fest-and-anniversary-celebration-welcome-team-formed"
published_at: "2025-02-06T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4a01224401_tp.JPG"
keywords: []
---

# ടൂറിസം ഫെസ്റ്റും വാര്‍ഷികാഘോഷവും; സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി **: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഷികവും ഏപ്രില്‍ 15 മുതല്‍ 22 വരെ നടത്തുന്നതിന് സ്വാഗത സംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര എംഎല്‍എ ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പെരുവണ്ണാമൂഴി **: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഷികവും ഏപ്രില്‍ 15 മുതല്‍ 22 വരെ നടത്തുന്നതിന് സ്വാഗത സംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര എംഎല്‍എ ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സി.കെ ശശി, ബിന്ദു വത്സന്‍, ഇ.എം ശ്രീജിത്ത്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.സി സുരാജന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണികുന്നേല്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ.ജി ഭാസ്‌കരന്‍, റെജി കോച്ചേരി, വി.വി കുഞ്ഞികണ്ണന്‍, ബേബി കാപ്പുകാട്ടില്‍, കുഞ്ഞമ്മദ് പെരിഞ്ചേരി, രാജീവ് തോമസ്, ബിജു ചെറുവത്തൂര്‍, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ചെയര്‍മാന്‍ ആയും, ഇ.എം ശ്രീജിത്തും കണ്‍വീനര്‍ ആയും കെ.എ ജോസ്‌കുട്ടി ട്രഷറര്‍ ആയും 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268427/tourism-fest-and-anniversary-celebration-welcome-team-formed)