---
title: "ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി"
english_title: "Koothali Mandal Congress Committee organized mass march and dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268611/koothali-mandal-congress-committee-organized-mass-march-and-dharna"
published_at: "2025-02-07T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5b6d639e50_rajan.JPG"
keywords: []
---

# ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി

> **Lead Summary:** **കൂത്താളി:** കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**കൂത്താളി:** കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി ഉന്നതികളിലെ ശോച്യാവസ്ഥ പരിഹരിക്കുക, ഉന്നതികളില്‍ കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, വീടും കക്കൂസും നിര്‍മ്മിക്കാനുള്ള ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു പുല്യോട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി.സി രാധാകൃഷ്ണന്‍, ഉമ്മര്‍ തണ്ടോറ, ഇ.ടി സത്യന്‍, രാജന്‍ കെ പുതിയേടത്ത്, സി.കെ ബാലന്‍, നാരായണന്‍ ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് മഹിമ രാഘവന്‍ നായര്‍ സി. പ്രേമന്‍, നന്ദനം മുരളി, കുഞ്ഞികൃഷണന്‍ തുറശ്ശേരി കണ്ടി, പി.വി. പത്മാവതി, കെ.വി. രാഗിത, സി.എന്‍ നാരായണന്‍, എന്‍.കെ. ലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268611/koothali-mandal-congress-committee-organized-mass-march-and-dharna)