---
title: "വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷി നടീല്‍ ഉല്‍സവം"
english_title: "Non-Toxic Vegetable Integrated Cultivation Planting Festival for Vishu perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26863/non-toxic-vegetable-integrated-cultivation-planting-festival-for-vishu-perambra"
published_at: "2022-02-17T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ded212d746_0000 WATERMARK.jpg"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷി നടീല്‍ ഉല്‍സവം

> **Lead Summary:** ** പേരാമ്പ്ര: **വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷി നടീല്‍ ഉല്‍സവം നടത്തി. സിപിഐ (എം) ചേനായി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൃഷി നടീല്‍ ഉല്‍ഘാടനം ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

** പേരാമ്പ്ര: **വിഷുവിന് വിഷരഹിത പച്ചക്കറി സംയോജിത കൃഷി നടീല്‍ ഉല്‍സവം നടത്തി. സിപിഐ (എം) ചേനായി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കൃഷി നടീല്‍ ഉല്‍ഘാടനം ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത് മുഖ്യ പ്രഭാഷണം നടത്തി.

കൃഷി ഓഫീസര്‍ ഷെറിന്‍ ദിഷാന്ത് വിഷരഹിത പച്ചക്കറി സാധ്യതകളും നേട്ടങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് ജിനി, എന്‍. പത്മജന്‍, രാജു എടവത്ത്, ടി. രമേശ്, ഇ.കെ. പ്രമോദ്, രേണുക, ആര്‍.പി.ടി. വിജയന്‍, പി. സുഭാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ. സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26863/non-toxic-vegetable-integrated-cultivation-planting-festival-for-vishu-perambra)