---
title: "ഈത്തപ്പഴം ചലഞ്ചുമായി മുസ്ലിം യൂത്ത് ലീഗ് "
english_title: "Muslim Youth League with date challenge at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268714/muslim-youth-league-with-date-challenge-at-perambra"
published_at: "2025-02-07T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a616545e22f_seed.JPG"
keywords: []
---

# ഈത്തപ്പഴം ചലഞ്ചുമായി മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 5 മുതല്‍ 20 വരെ ഈത്തപ്പഴം ചലഞ്ച് സംഘടിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം മരണപ്പെട്ട മുനീബ് കക്കാടിന്റെ ഓര്‍മ്മക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തുടക്കം കുറിച്ച പാലിയേറ്റീവ് ടൂള്‍ സെന്ററിന്റെ വിപുലീകരണാര്‍ത്ഥവും പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിനും വേണ്ടിയാണ് ഈത്തപ്പഴം ചലഞ്ച് സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 5 മുതല്‍ 20 വരെ ഈത്തപ്പഴം ചലഞ്ച് സംഘടിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം മരണപ്പെട്ട മുനീബ് കക്കാടിന്റെ ഓര്‍മ്മക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തുടക്കം കുറിച്ച പാലിയേറ്റീവ് ടൂള്‍ സെന്ററിന്റെ വിപുലീകരണാര്‍ത്ഥവും പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിനും വേണ്ടിയാണ് ഈത്തപ്പഴം ചലഞ്ച് സംഘടിപ്പിക്കുന്നത്.

ഒരു കിലോ ഈത്തപ്പഴത്തിന് 500 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. ഈത്തപ്പഴം ചലഞ്ചിന്റെ പ്രഖ്യാപനം മഹാരാഷ്ട്ര മുസ്ലിംലീഗിന്റെ ട്രഷറര്‍ സി.എച്ച് ഇബ്രാഹിംകുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസിന് പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ഉപഹാരം ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീരിയൂര്‍ നല്‍കും.

സി.എച്ച് ഇബ്രാഹിംകുട്ടി, ഇ ഷാഹി, കെ.പി റസാഖ്, ശിഹാബ് കന്നാട്ടി, ആര്‍.കെ മുഹമ്മദ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, സഈദ് അയനിക്കല്‍, അജി അരീക്കല്‍, യാസര്‍ കക്കാട്, ഷക്കീര്‍ ഏരത്തുമുക്ക്, നിയാസ് കക്കാട്, ടി.കെ നഹാസ്, സഫീര്‍ എരവട്ടൂര്‍, ശരീഫ് എരവട്ടൂര്‍, ആസിഫ് എടവരാട് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268714/muslim-youth-league-with-date-challenge-at-perambra)