---
title: " ബഡിംഗ് റൈറ്റേഴ്‌സ് എഴുത്തുകൂട്ടം സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Budding Writers writing group organized literary workshop at velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268729/budding-writers-writing-group-organized-literary-workshop-at-velliyoor"
published_at: "2025-02-07T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6243fb055a_llllllllllllllll.JPG"
keywords: []
---

#  ബഡിംഗ് റൈറ്റേഴ്‌സ് എഴുത്തുകൂട്ടം സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **സമഗ്ര ശിക്ഷ കോഴിക്കോടിന്റെ ബഡിംഗ് റൈറ്റേഴ്‌സ് എഴുത്തുകൂട്ടം സാഹിത്യ രചന ശില്‍പശാല നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **സമഗ്ര ശിക്ഷ കോഴിക്കോടിന്റെ ബഡിംഗ് റൈറ്റേഴ്‌സ് എഴുത്തുകൂട്ടം സാഹിത്യ രചന ശില്‍പശാല നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എം. ബിന്ദു, കോഡിനേറ്റര്‍ മലയാളവിഭാഗം അധ്യക്ഷ ടി.കെ. റാബിയ, എഴുത്തുകൂട്ടം കോഡിനേറ്റര്‍ വി.എം. അഷറഫ്, ടി. ഹാജറ, റാഷിദ മുത്താളത്തില്‍, നിരഞ്ജന എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടക്കുന്ന അഖില കേരള വായന മത്സരത്തിലെ ജില്ലാതലമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി നീത സിതാരയെ ചടങ്ങില്‍ അനുമോദിച്ചു. വൈഗ ബി നായര്‍, എ.ആര്‍ അഭിരാമി, ആയിഷ സയാന്‍, ആമിന ലാമിയ എന്നിവര്‍ നേതൃത്വം നല്‍കി. പീതാംബരന്‍എടക്കയില്‍, വി.എം. അഷറഫ് എന്നിവര്‍ ക്ലാസ്സെടുത്തു.

ശില്‍പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ സമാപന ചടങ്ങില്‍ പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268729/budding-writers-writing-group-organized-literary-workshop-at-velliyoor)