---
title: "അഗ്രോ ഫാര്‍മസിയുടെ ഉദ്ഘാടനം നടന്നു  "
english_title: "Agro Pharmacy inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268730/agro-pharmacy-inaugurated"
published_at: "2025-02-07T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a62481c6f67_1.png"
keywords: []
---

# അഗ്രോ ഫാര്‍മസിയുടെ ഉദ്ഘാടനം നടന്നു  

> **Lead Summary:** **നടുവണ്ണൂര്‍: ** നടുവണ്ണൂര്‍ കൃഷിഭവന്‍ 2024-25 -ലെ ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി നടപ്പിലാക്കുന്ന അഗ്രോ ഫാര്‍മസി (കാര്‍ഷിക ഉത്പാദനോപാധികളുടെ വിതരണ കേന്ദ്രം) യുടെ ഉദ്ഘാടനം കൃഷിഭവനില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: ** നടുവണ്ണൂര്‍ കൃഷിഭവന്‍ 2024-25 -ലെ ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി നടപ്പിലാക്കുന്ന അഗ്രോ ഫാര്‍മസി (കാര്‍ഷിക ഉത്പാദനോപാധികളുടെ വിതരണ കേന്ദ്രം) യുടെ ഉദ്ഘാടനം കൃഷിഭവനില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷകര്‍ക്കു മിത്ര സൂക്ഷമാണവളങ്ങളും, ജൈവ കീടനാശിനികളും, മറ്റ് ഉല്‍പാദന ഉപാധികളും ഇവിടെ നിന്നും സൌജന്യമായി ലഭിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു.യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ കെ.കെ. അബ്ദുള്‍ ബഷീര്‍, ഭരണസമിതി അംഗങ്ങളായ സദാനന്ദന്‍ പാറക്കല്‍ സജീവന്‍ മക്കാട്ട്, സെലീന കുന്നുമ്മല്‍, അസി: കൃഷി ഓഫീസര്‍ സജീവന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268730/agro-pharmacy-inaugurated)