---
title: "ശുചിത്വ സന്ദേശവുമായി ചൂല്‍ മെടയല്‍ മത്സരം സംഘടിപ്പിച്ചു"
english_title: "Broom weaving competition was organized with cleanliness message at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268738/broom-weaving-competition-was-organized-with-cleanliness-message-at-meppayoor"
published_at: "2025-02-07T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a628f5d7339_chool.JPG"
keywords: []
---

# ശുചിത്വ സന്ദേശവുമായി ചൂല്‍ മെടയല്‍ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ് ചൂല്‍ മെടയല്‍ മത്സരം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയില്‍ കമുകിന്‍ പട്ട ഉപയോഗിച്ച് ചൂല്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ ഒരു അനുഭവമായി മാറി.

## Article Content

**മേപ്പയ്യൂര്‍: **ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ് ചൂല്‍ മെടയല്‍ മത്സരം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയില്‍ കമുകിന്‍ പട്ട ഉപയോഗിച്ച് ചൂല്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ ഒരു അനുഭവമായി മാറി.

അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിര്‍മ്മിച്ച ചൂലുകള്‍ ശുചിത്വ പരിപാലനത്തിനായി എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു. പ്രധാനധ്യാപകരായ കെ. നിഷിദ്, കെ.എം. മുഹമ്മദ്, ശുചിത്വ കണ്‍വീനര്‍ എം. നിഷിദ, സ്റ്റാഫ് സെക്രട്ടറി എന്‍.വി. നാരായണന്‍, എസ്ആര്‍ജി കണ്‍വീനര്‍ കെ.ടി. സ്മിത, ഗൈഡ് ക്യാപ്റ്റന്‍മാരായ ടി.വി. ശാലിനി, എന്‍. അശ്വതി, എം. ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268738/broom-weaving-competition-was-organized-with-cleanliness-message-at-meppayoor)