---
title: "അസറ്റ് വായന മുറ്റം സന്ദര്‍ശ്ശിച്ച് ശബ്‌നം ഹാഷ്മി"
english_title: "Shabnam Hashmi visits the asset reading yard at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268759/shabnam-hashmi-visits-the-asset-reading-yard-at-perambra"
published_at: "2025-02-08T00:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a65f85e341e_assetr.JPG"
keywords: []
---

# അസറ്റ് വായന മുറ്റം സന്ദര്‍ശ്ശിച്ച് ശബ്‌നം ഹാഷ്മി

> **Lead Summary:** **പേരാമ്പ്ര:** സാമൂഹ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാഷ്മി അസറ്റ് വായന മുറ്റം സന്ദര്‍ശിച്ചു. കടിയങ്ങാട് അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രഹിം കുട്ടിയുടെ വീട്ടുമുറ്റത്താണ് അസറ്റ് വായന മുറ്റം ഒരുക്കിയിട്ടുള്ളത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രമുഖ വൃക്തികള്‍ ഇതിനകം തന്നെ അസറ്റ് വായന മുറ്റം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

## Article Content

**പേരാമ്പ്ര:** സാമൂഹ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാഷ്മി അസറ്റ് വായന മുറ്റം സന്ദര്‍ശിച്ചു. കടിയങ്ങാട് അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രഹിം കുട്ടിയുടെ വീട്ടുമുറ്റത്താണ് അസറ്റ് വായന മുറ്റം ഒരുക്കിയിട്ടുള്ളത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രമുഖ വൃക്തികള്‍ ഇതിനകം തന്നെ അസറ്റ് വായന മുറ്റം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. എന്‍എസ്എസ് വളണ്ടിയര്‍ മാര്‍ക്ക് എങ്ങനെ സമൂഹത്തിന് വേണ്ടി നല്ല നിലയില്‍ പ്രവര്‍ത്തിക്കാമെന്നും എങ്ങനെ സാഹചര്യത്തിനനുസരിച്ച് പെരുമാറേണ്ടതെന്നും ശബ്‌നം ഹാഷ്മി വിശധീകരിച്ച് കൊടുത്തു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രഹിം കുട്ടി അധ്യക്ഷ വഹിച്ചു. ഷബ്‌നം ഹാഷ്മിയുടെ അസറ്റ് വായന മുറ്റത്തിനുള്ള സ്‌നേഹ സമ്മാനം അക്ഷര സ്‌നേഹം അസറ്റ് ലൈബ്രറിയില്‍ വെച്ച് കൈമാറി.

എം.വി.കെ അഹമ്മദ് കുട്ടി, സൗദ റഷീദ്, എസ്.കെ അസൈനാര്‍, സുധീര്‍ ദേവദാസ്, സൗഫി താഴെക്കണ്ടി, ഒ.സി. ലീന, സി.എച്ച് രാജീവന്‍, രതീപ് പാലേരി, സജീവന്‍ കൈതക്കല്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. അസറ്റ് ജനറല്‍ കണ്‍വീനര്‍ നസീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍.പി അസീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268759/shabnam-hashmi-visits-the-asset-reading-yard-at-perambra)