---
title: "ദുരിത കാഴ്ചകള്‍ നേരില്‍ കണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി "
english_title: "Human rights activist Shabnam Hashmi witnessed the misery at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268760/human-rights-activist-shabnam-hashmi-witnessed-the-misery-at-perambra"
published_at: "2025-02-08T01:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a66462be596_a_3.JPG"
keywords: []
---

# ദുരിത കാഴ്ചകള്‍ നേരില്‍ കണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ സാംബവ ഉന്നതികളിലെ ദുരിത കാഴ്ചകള്‍ നേരില്‍ കണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി. പേരാമ്പ്രയിലെ മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ അസറ്റിന്റെ നേതൃത്വത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്തിലെ വെള്ള പാറക്കല്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ചേര്‍മല എന്നീ ഉന്നതികള്‍ ശബ്നം ഹാഷ്മി സന്ദര്‍ശിച്ചു. ഇവിടങ്ങളിലെ പരിതാപകരമായ അവസ്ഥ അവര്‍ നേരിട്ട് കണ്ട് മനസ്സിലാക്കി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ സാംബവ ഉന്നതികളിലെ ദുരിത കാഴ്ചകള്‍ നേരില്‍ കണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി. പേരാമ്പ്രയിലെ മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ അസറ്റിന്റെ നേതൃത്വത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്തിലെ വെള്ള പാറക്കല്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ചേര്‍മല എന്നീ ഉന്നതികള്‍ ശബ്നം ഹാഷ്മി സന്ദര്‍ശിച്ചു. ഇവിടങ്ങളിലെ പരിതാപകരമായ അവസ്ഥ അവര്‍ നേരിട്ട് കണ്ട് മനസ്സിലാക്കി.

വെള്ള പാറക്കല്‍ കോളനിയില്‍ നിരവധി സാംബവ കുടുംബങ്ങളാണ് താമസിച്ചു വരുന്നത്. ഒരു പുരോഗതിയും കാണാന്‍ സാധിക്കാത്ത സ്ഥലമാണിത്. വൈദ്യുതിയും, കിണറും നടന്ന് പോകാന്‍ ഒരു നല്ല വഴി പോലുമില്ലാത്ത ദുരിതമനുഭവിക്കുന്ന ജനങ്ങളാണ് ഈ പ്രദേശത്തുള്ളത്. കുന്നില്‍ മുകളിലായി ഷീറ്റ് വിരിച്ച വീടുകളിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. ഒരു മുറിക്കുള്ളില്‍ വീട്ടിലുള്ള എല്ലാവരും ഒരുമിച്ച് കഴിയേണ്ട അവസ്ഥയാണ്. ശൗച്യാലയങ്ങളുടെ സ്ഥിതി വളരെ ദയനീയമായ കാഴ്ചകളാണ്.

കോളനിയുടെ ശോചനാവസ്ഥ പരിഹരിക്കണമെന്നും ഇതുപോലെ പരിതാപകരമായ അവസ്ഥയില്‍ വീടുകള്‍ കണ്ടില്ലെന്നും അവിടെയുള്ള ആള്‍ക്കാരെ ഉയര്‍ത്തി കൊണ്ട് വന്ന് നല്ല അവസ്ഥയില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഷബ്‌നം ഹാഷ്മി പറഞ്ഞു.

പിന്നീട് ചേര്‍മല സാംബവ കോളനിയും സന്ദര്‍ശിച്ചു. തൊഴിലിലാത്ത ഒരു പാട് ആളുകള്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കാഴ്ചയാണ് അവിടെ കാണാന്‍ ഇടയായത്. അവിടെയും വൈദ്യുതി, കുടി വെള്ളം, എന്നിവ ഇല്ലാത്ത അവസ്ഥയാണ്. അവരുടെയൊക്കെ അവസ്ഥ നേരിട്ടറിഞ്ഞ ശബ്നം അവരെ മികച്ച ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി.

അസറ്റ് ഭാരവാഹികള്‍ക്കൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. സര്‍ക്കാരുകള്‍ ചെയ്യാത്ത കാര്യം ഏറ്റെടുത്ത് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പരിശ്രമിക്കുമെന്ന് അസറ്റ് ചെയര്‍മാന്‍ ഉറപ്പ് നല്‍കുകയും, അതിന് വേണ്ടി ശക്തമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268760/human-rights-activist-shabnam-hashmi-witnessed-the-misery-at-perambra)