---
title: "പേരാമ്പ്ര സില്‍വര്‍ കോളെജില്‍ എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവ്"
english_title: "Educational Conclave at Perambra Silver College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268861/educational-conclave-at-perambra-silver-college"
published_at: "2025-02-08T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a71668255ae_SILVER.JPG"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളെജില്‍ എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവ്

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജും അസറ്റും സംയുക്തമായി എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. സില്‍വര്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജും അസറ്റും സംയുക്തമായി എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. സില്‍വര്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാഷ്മി ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ദളിത് വിഭാഗങ്ങളും സ്ത്രീകളും അനുഭവിക്കുന്ന സമകാലീന പ്രശ്‌നങ്ങളെ കുറിച്ചും വര്‍ദ്ധിച്ചു വരുന്ന സോഷ്യല്‍ മീഡിയ ദുരുപയോഗത്തെകുറിച്ചും അതുമൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ചും സംസാരിച്ചു. അസറ്റ് ചെയര്‍മാനായ സി.എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചക്ക് ഡോ. ഇസ്മയില്‍ മരിതേരി നേതൃത്വം നല്‍കി. ചടങ്ങില്‍ കോളെജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എ.കെ. തറുവയ് ഹാജി, വാസു വേങ്ങേരി, എസ്.കെ. അസ്സൈനാര്‍, സി.എച്ച്. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സില്‍വര്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് നസീര്‍ നൊച്ചാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268861/educational-conclave-at-perambra-silver-college)