---
title: "പേരാമ്പ്ര എന്‍.ഐ.എം നഴ്‌സറി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി"
english_title: "Perambra NIM Nursery School conducted the entrance ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26901/perambra-nim-nursery-school-conducted-the-entrance-ceremony"
published_at: "2022-02-17T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e15883792f_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര എന്‍.ഐ.എം നഴ്‌സറി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

> **Lead Summary:** ** പേരാമ്പ്ര: **എന്‍ഐഎം നഴ്‌സറി വിദ്യാര്‍ത്ഥികളുടെ 2021 -22 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടത്തി. ഒന്നരവര്‍ഷത്തോളം ഓണ്‍ലൈനിലൂടെ ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികളാണ് സ്‌കൂളില്‍ എത്തിയത്. തോരണങ്ങളും, ഗാനാലാപനങ്ങളുമായി വിദ്യാലയാങ്കണം വീണ്ടും ഉണര്‍ന്നു.

## Article Content

** പേരാമ്പ്ര: **എന്‍ഐഎം നഴ്‌സറി വിദ്യാര്‍ത്ഥികളുടെ 2021 -22 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടത്തി. ഒന്നരവര്‍ഷത്തോളം ഓണ്‍ലൈനിലൂടെ ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികളാണ് സ്‌കൂളില്‍ എത്തിയത്. തോരണങ്ങളും, ഗാനാലാപനങ്ങളുമായി വിദ്യാലയാങ്കണം വീണ്ടും ഉണര്‍ന്നു.

സ്‌നേഹത്തോടെയും കൂടുതല്‍ കരുതലോടെയും വര്‍ണാഭമായ പരിപാടികളോടെയുമാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവ ഉദ്ഘാടനം കെ.കെ. ഹാരിസ് നിര്‍വ്വഹിച്ചു.

പ്രധാനധ്യാപിക ഇ. ആയിഷ അധ്യക്ഷത വഹിച്ചു. പ്രശസ്ത കലാകരാന്‍ ശ്രീധരന്‍ നൊച്ചാടിന്റെ കലാ വിരുന്നും, മജീഷ്യന്‍ സിറാജ് നടുവണ്ണൂര്‍ അവതരിപ്പിച്ച മാജിക്‌ഷോയും ശ്രദ്ധേയമായി. നഴ്‌സറി കോഡിനേറ്റര്‍ കെ.കെ. മുഹമ്മദ് ഷാഫി, എന്‍.പി.എ. കബീര്‍, വി.പി. ജസീല്‍, ഇ.ടി. മുബീന, സി.വി. ഷീജ, കെ.പി. മുഹമ്മദ് റാഫി, നസീറ, മുഹ്‌സിന, ഇ.പി. ഹഫ്‌സത്ത് എന്നിവര്‍ സംസാരിച്ചു. റഹ്മത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രജില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26901/perambra-nim-nursery-school-conducted-the-entrance-ceremony)