---
title: "കക്കൂസ് മാലിന്യം തള്ളല്‍; പ്രതിഷേധവുമായി നാട്ടുകാര്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസും"
english_title: "latrine littering; The locals protested and the police intensified the investigation at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269088/latrine-littering-the-locals-protested-and-the-police-intensified-the-investigation-at-perambra"
published_at: "2025-02-09T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8b2e9b3609_bbbbbbbbbbbbbbbbbbbbbbbbb.JPG"
keywords: []
---

# കക്കൂസ് മാലിന്യം തള്ളല്‍; പ്രതിഷേധവുമായി നാട്ടുകാര്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസും

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.

ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് ഉന്നത പൊലീസ് അധികാരികള്‍ ഇടപെടുകയും കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് അന്വേക്ഷണം ഊര്‍ജിതമാക്കുകയും ചെയ്തു.

പുലര്‍ച്ചെ ഇഎംഎസ് ആശുപത്രിക്ക് സമീപമുള്ള നീര്‍ത്തടത്തിലാണ് ഇത്തവണ മാലിന്യം തള്ളിയത്. കഴിഞ്ഞ ആഗസ്റ്റിലും ഡിസംബറിലും ഇതേ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ പ്രതികളെ പിടിച്ചിരുന്നില്ല.

പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദ് സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ബൈപാസില്‍ തടിച്ചു കൂടിയവര്‍ പിരിഞ്ഞു പോയത്. കഴിഞ്ഞ നാലുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഒരേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത്.

നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണിത്. വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269088/latrine-littering-the-locals-protested-and-the-police-intensified-the-investigation-at-perambra)