---
title: "പുതിയ അലൈന്‍മെന്റിനെതിരെ; ചെമ്പനോടയിലെ ആക്ഷന്‍ കമ്മിറ്റി "
english_title: "Against the new alignment; Action Committee at Chembanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26909/against-the-new-alignment-action-committee-at-chembanoda"
published_at: "2022-02-17T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e1f6e69b24_0000 WATERMARK.jpg"
keywords: []
---

# പുതിയ അലൈന്‍മെന്റിനെതിരെ; ചെമ്പനോടയിലെ ആക്ഷന്‍ കമ്മിറ്റി 

> **Lead Summary:** **ചെമ്പനോട:** മലയോര ഹൈവ്വേ അമ്യം മണ്ണ്, ചെമ്പനോട പെരുവണ്ണാമൂഴി വഴി ഒഴിവാക്കി പുതിയ അലൈന്‍മെന്റ് ഉണ്ടാക്കുവാന്‍ ചില തല്പര കക്ഷികള്‍ നടത്തുന്ന ശ്രമത്തെ എന്തു വില കൊടുത്തും ചെറുത്ത് തോല്പിക്കുവാന്‍ ചെമ്പനോട കൂടിയ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.

## Article Content

**ചെമ്പനോട:** മലയോര ഹൈവ്വേ അമ്യം മണ്ണ്, ചെമ്പനോട പെരുവണ്ണാമൂഴി വഴി ഒഴിവാക്കി പുതിയ അലൈന്‍മെന്റ് ഉണ്ടാക്കുവാന്‍ ചില തല്പര കക്ഷികള്‍ നടത്തുന്ന ശ്രമത്തെ എന്തു വില കൊടുത്തും ചെറുത്ത് തോല്പിക്കുവാന്‍ ചെമ്പനോട കൂടിയ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ആദ്യപടിയായി 23-2-2022 ബുധനാഴ്ച കാലത്ത് 10 മണിക്ക് ഈ പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് പേരാമ്പ്ര പിഡബ്യുഡി ഓഫീസിന് മുന്നില്‍ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആവശ്യം വന്നാല്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സി.കെ. ശശി ചെയര്‍മാനായും കെ.എ. ജോസുകുട്ടിയെ കണ്‍വീനറായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26909/against-the-new-alignment-action-committee-at-chembanoda)