പേരാമ്പ്ര: കോഴിക്കോട് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ മുളിയങ്ങല്‍ റോസ് വില്ല അഡ്വ. എം.ടി തോമസ് (67) അന്തരിച്ചു. കൂരാച്ചുണ്ടിലെ മറ്റത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ കാറ്റുള്ള മല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

പിതാവ് പരേതനായ മറ്റത്തില്‍ തോമസ്. മാതാവ് റോസ തോമസ്. ഭാര്യ മേരി തോമസ്. മക്കള്‍ സോണറ്റ് (റിലയന്‍സ് നിപ്പോണ്‍ അങ്കമാലി), സോണിയ തോമസ് (ചെമ്പ് കടവ്). മരുമക്കള്‍ ഷില്‍പ ജോസ് പൊന്നാറ്റില്‍ (എരഞ്ഞിപ്പാലം), ജോസി പാലക്കാട്ട് (ചെമ്പുകടവ്).
സഹോദരങ്ങള്‍ പെണ്ണമ്മ (കണ്ണൂര്‍), മാണി (കൂരാച്ചുണ്ട്), ജോര്‍ജ് ഉളേള്യരി (റിട്ട അധ്യാപകന്‍ ഗവ. യുപി സ്‌കൂള്‍ കായണ്ണ), മോളി (ഇരിട്ടി), ഷാജു (എറണാകുളം), ജോണ്‍ (കൂരാച്ചുണ്ട്), ജയിനമ്മ കോടഞ്ചേരി (റൂബീസ് കൂരാച്ചുണ്ട്), പരേതരായ അവറാച്ചന്‍, ജോസ്.
Muliangal Adv. MT Thomas passed away