---
title: "ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി, വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഫണ്ട് അനുവദിച്ചു "
english_title: "Block Panchayat Administrative Committee Minister K. The fund was released following a petition filed by Radhakrishnan perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26917/block-panchayat-administrative-committee-minister-k-the-fund-was-released-following-a-petition-filed-by-radhakrishnan-perambra"
published_at: "2022-02-17T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e262902186_0000 WATERMARK.jpg"
keywords: []
---

# ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി, വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഫണ്ട് അനുവദിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 2014-15 വര്‍ഷത്തെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 1 എ.വൈ ഗുണഭോക്താക്കള്‍ക്ക് പട്ടികജാതി വകുപ്പ് ഒരു ലക്ഷം രൂപ അധിക ധനസഹായമായി അനുവദിച്ചിരുന്നു. അതേസമയം വീടുപണി പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ വന്നതിനാല്‍ 72 ഗുണഭോക്താക്കള്‍ക്ക് 53 95000 രൂപ ഈ ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 2014-15 വര്‍ഷത്തെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 1 എ.വൈ ഗുണഭോക്താക്കള്‍ക്ക് പട്ടികജാതി വകുപ്പ് ഒരു ലക്ഷം രൂപ അധിക ധനസഹായമായി അനുവദിച്ചിരുന്നു. അതേസമയം വീടുപണി പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ വന്നതിനാല്‍ 72 ഗുണഭോക്താക്കള്‍ക്ക് 53 95000 രൂപ ഈ ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി, വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഫണ്ട് അനുവദിച്ചു നല്‍കുകയാണ് ചെയ്തത്. ഫണ്ടിന്റെ വിതരണോല്‍ഘാടനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യക്ഷത വഹിച്ചു.

ബിഡിഒ പി.വി. ബേബി ബ്ലോക്ക് അംഗങ്ങളായ കെ. സജീവന്‍, പി.ടി.അഷറഫ്, കെ. അജിത, പ്രഭാശങ്കര്‍, ഗിരിജ ശശി, വിഇഒ ഷൈജിത്ത്, ഭവന ഗുണഭോക്താക്കള്‍ക്ക് വേണ്ടി ബീന ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്‌സണ്‍ പി.കെ. രജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് അംഗം കെ.കെ. ലിസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26917/block-panchayat-administrative-committee-minister-k-the-fund-was-released-following-a-petition-filed-by-radhakrishnan-perambra)