---
title: "കൂത്താളി എയുപി സ്‌കൂള്‍ വാര്‍ഷികവും പ്രതിഭാസംഗമവും നാളെ നടക്കും"
english_title: "Koothali AUP school annual and phenomenology will be held tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269185/koothali-aup-school-annual-and-phenomenology-will-be-held-tomorrow"
published_at: "2025-02-10T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a99b3f7234e_aup.jpg"
keywords: []
---

# കൂത്താളി എയുപി സ്‌കൂള്‍ വാര്‍ഷികവും പ്രതിഭാസംഗമവും നാളെ നടക്കും

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി എയുപി സ്‌കൂള്‍ 101 മത് വാര്‍ഷികവും പ്രതിഭാസംഗമവും നാളെ സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കൂത്താളി എയുപി സ്‌കൂള്‍ 101 മത് വാര്‍ഷികവും പ്രതിഭാസംഗമവും നാളെ സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യും. മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ആദ്യ റിസോര്‍സ് ബാങ്ക് അംഗത്വം സ്വീകരിക്കും.

സ്‌കൂളിലെ സ്വാന്തനം പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വ്വഹിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം ഉണ്ണി കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ പി ആദര്‍ശ്, ടി.വി മുരളി, സ്റ്റാഫ് സെക്രട്ടറി ആനന്ദ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269185/koothali-aup-school-annual-and-phenomenology-will-be-held-tomorrow)