---
title: "താന്നിയോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ്യ മഹോത്സവം 10,11 തിയ്യതികളില്‍"
english_title: "Makarapuiya Mahotsavam at Thanniyot Subrahmanya Swamy Temple on 10th and 11th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269223/makarapuiya-mahotsavam-at-thanniyot-subrahmanya-swamy-temple-on-10th-and-11th"
published_at: "2025-02-10T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9b254cdcbb_temble.jpg"
keywords: []
---

# താന്നിയോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ്യ മഹോത്സവം 10,11 തിയ്യതികളില്‍

> **Lead Summary:** **ചെമ്പ്ര: **താന്നിയോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ്യ മഹോത്സവം 2025 ഫെബ്രുവരി 10,11 തിയ്യതികളില്‍ നടത്തുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**ചെമ്പ്ര: **താന്നിയോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ്യ മഹോത്സവം 2025 ഫെബ്രുവരി 10,11 തിയ്യതികളില്‍ നടത്തുന്നതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രം മേല്‍ശാന്തി രാജീവ് ശാന്തി തൃശ്ശൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതിഹോമം, നവകപഞ്ചഗവ്യാദി കലശപൂജ, കലശാഭിഷേകം തുടങ്ങിയ ക്ഷേത്രചടങ്ങുകള്‍ക്ക് പുറമെ പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും ക്ഷേത്ര ഭക്തിഗാന ആല്‍ബം പ്രദര്‍ശനവും ഉണ്ടായിരിക്കും.

വാദ്യമേളക്കൊഴുപ്പോടെ വര്‍ണ്ണ ശബളമായ കാവടി താലപ്പൊലി ഘോഷയാത്ര, കണ്ണൂര്‍ പുന്നാട് പൊലിക അവതരിപ്പിക്കുന്ന ദൃശ്യ സുന്ദരവും ശ്രാവ്യ മനോഹരവുമായ നാടന്‍ പാട്ടരങ്ങ് എന്നിവയാല്‍ സമ്പുഷ്ടമായ രണ്ടു ദിനരാത്രങ്ങള്‍.

മലയോര മണ്ണിന്റെ മടിത്തട്ടിലെ ഈ പുണ്യ ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂര്‍വ്വം ക്ഷണിക്കുന്നതായും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269223/makarapuiya-mahotsavam-at-thanniyot-subrahmanya-swamy-temple-on-10th-and-11th)