---
title: "സ്‌കൂള്‍ വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും സംഘടിപ്പിച്ചു"
english_title: "The school organized an anniversary celebration and a nursery fest at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269256/the-school-organized-an-anniversary-celebration-and-a-nursery-fest-at-perambra"
published_at: "2025-02-10T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9ca50ce36d_nochad.jpg"
keywords: []
---

# സ്‌കൂള്‍ വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ 114-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് റിയാസ് മാവിലാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര**: നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ 114-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് റിയാസ് മാവിലാട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പിന്നണിഗായകന്‍ ശ്രീജിത്ത് ശ്രുതിലയം മുഖ്യാതിഥിയായി പങ്കെടുത്തു. കെജി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് നിര്‍വ്വഹിച്ചു. പ്രധാനധ്യാപിക എ.കെ അസ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി മുഹമ്മദ്, പി.സി മുഹമ്മദ് സിറാജ്, എന്‍.വി രജീഷ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടി.കെ അസൈനാര്‍, റിട്ട: പ്രധാനധ്യാപകന്‍ എംഎന്‍ കുഞ്ഞിമൊയ്തീന്‍, സ്‌കൂള്‍ വികസനസമിതി അംഗം ടി.ടി അബ്ദുള്‍ സലാം, എംപിടിഎ പ്രസിഡന്റ് ഹൈറുന്നിസ, സ്‌കൂള്‍ ലീഡര്‍ ബിഎസ് അനുഗ്രഹ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങിന് റിയാസ് എന്‍ സ്വാഗതവും കെ.എ ലിനിയ നന്ദിയും പറഞ്ഞു. കൂട്ടുകൂടാന്‍ കുട്ടികള്‍ക്കൊപ്പം എന്ന പരിപാടിക്ക് സംഗീതസംവിധായകന്‍ പ്രേംകുമാര്‍ വടകര നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന ഇശല്‍വിരല്‍ നൂറാം മജീദ് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269256/the-school-organized-an-anniversary-celebration-and-a-nursery-fest-at-perambra)