---
title: "പേരാമ്പ്രയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി; എസ്ടിയു മണ്ഡലം കമ്മിറ്റി"
english_title: "With support for striking workers in Peramberyil; STU Constituency Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26928/with-support-for-striking-workers-in-peramberyil-stu-constituency-committee"
published_at: "2022-02-17T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e36e38812b_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്രയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി; എസ്ടിയു മണ്ഡലം കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി; എസ്ടിയു മണ്ഡലം കമ്മിറ്റി. സികെ മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ ചുമട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്ത തൊഴിലാളികളെ ഒഴിവാക്കി സ്വന്തം തൊഴിലാളികളെ കൊണ്ട് കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യിപ്പിക്കുന്ന ഉടമയുടെ നടപടിക്കെതിരെയാണ് സമരം ചെയ്യുന്നത്.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി; എസ്ടിയു മണ്ഡലം കമ്മിറ്റി. സികെ മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ ചുമട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്ത തൊഴിലാളികളെ ഒഴിവാക്കി സ്വന്തം തൊഴിലാളികളെ കൊണ്ട് കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യിപ്പിക്കുന്ന ഉടമയുടെ നടപടിക്കെതിരെയാണ് സമരം ചെയ്യുന്നത്.

സ്ഥാപനത്തിന് മുന്‍പില്‍ സമരം ചെയ്യുന്ന എസ്ടിയു, സിഐടിയു, എച്ച്എംഎസ് സംയുക്ത തൊഴിലാളി സമരസമിതി അനിശ്ചിത കാല സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പേരാമ്പ്ര മണ്ഡലം എസ്ടിയു കമ്മിറ്റി ഭാരവാഹികള്‍ സമരപന്തലില്‍ എത്തി.

ഭാരവാഹികളായ പി.കെ. റഹിം, കുന്നത്ത് അസീസ്, മുജീബ് കോമത്ത്, കൂളിക്കണ്ടി കരിം, സികെസി ഇബ്രായി, തെനങ്കാലില്‍ അബ്ദുറഹിമാന്‍, കെ.ടി. കുഞ്ഞമ്മദ്, ഇബ്രാഹിം കല്ലൂര്‍ എന്നിവരടങ്ങിയ സംഘമാണ് സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാപനത്തിന്റെ ഉടമ ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ സമീപനവുമായി മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍ സമരത്തിന്റെ രീതി തന്നെ മാറുമെന്ന് എസ്ടിയു മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26928/with-support-for-striking-workers-in-peramberyil-stu-constituency-committee)