---
title: " കക്കൂസ് മാലിന്യം തള്ളിയ സംഭവം; മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനം കണ്ടെത്തി"
english_title: "The incident of throwing toilet waste; The vehicle was found within hours"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269282/the-incident-of-throwing-toilet-waste-the-vehicle-was-found-within-hours"
published_at: "2025-02-10T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9df2986ee9_toilet_.jpg"
keywords: []
---

#  കക്കൂസ് മാലിന്യം തള്ളിയ സംഭവം; മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനം കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനം കണ്ടെത്തി പെരാമ്പ്ര പൊലീസ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനം കണ്ടെത്തി പെരാമ്പ്ര പൊലീസ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയത്.

ഇഎംഎസ് ആശുപത്രിക്ക് സമീപമുള്ള നീര്‍ത്തടത്തിലാണ് ഇത്തവണ മാലിന്യം തള്ളിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷിദ് സ്ഥലത്തെത്തുകയും അന്വേക്ഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ ഒരാഴ്ച്ചക്കുള്ളില്‍ പിടികൂടുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

എസ്‌ഐ സനേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സി.എം, സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷ്, പി ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാലിന്യം തളളിയ ടാങ്കര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സാധിച്ചു.

ഫറൂക്ക് ചിറക്കം കുന്ന് കോളനിയിലെ ഗ്രൗണ്ടില്‍ നിന്നുമാണ് വാഹനം കണ്ടെത്തിയത്. വാഹനം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. വാഹനം കോടതിയില്‍ ഹാജറാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269282/the-incident-of-throwing-toilet-waste-the-vehicle-was-found-within-hours)