---
title: "പുറക്കാമലയെ ഖനന മാഫിയക്ക് വിട്ട് കൊടുക്കരുത്. എസ് ഡി പി ഐ"
english_title: "Don't give Purakamala to the mining mafia. SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269286/dont-give-purakamala-to-the-mining-mafia-sdpi"
published_at: "2025-02-10T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9e441297c0_NEWS7.JPG"
keywords: []
---

# പുറക്കാമലയെ ഖനന മാഫിയക്ക് വിട്ട് കൊടുക്കരുത്. എസ് ഡി പി ഐ

> **Lead Summary:** **പേരാമ്പ്ര: **മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമല പ്രകൃതി സമ്പത്ത് തകര്‍ക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമം പരാജയപ്പെടുത്തണമെന്ന്എസ് ഡി പി ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി പറഞ്ഞു.

## Article Content

**പേരാമ്പ്ര: **മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമല പ്രകൃതി സമ്പത്ത് തകര്‍ക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമം പരാജയപ്പെടുത്തണമെന്ന്എസ് ഡി പി ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി പറഞ്ഞു.

പുറക്കാമലയെ ഖനന മാഫിയക്ക് വിട്ട് കൊടുക്കരുത് എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പുറക്കാമല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദുരന്തമുണ്ടായാല്‍ താഴെയുള്ള വീടുകളും താമസക്കാരും കണ്ടെത്താന്‍ പോലും കഴിയാത്ത രീതിയില്‍ മണ്ണിലും പാറയിലും പൂണ്ടു പോവുകയും ഇങ്ങനെ ഒരു പ്രദേശവും ചുറ്റിനും വീടുകളും ആളുകളും ജീവിച്ചിരുന്നു എന്നതിന്റെ അടയാളം പോലും ഇല്ലാതാവുമെന്നും പാറപൊട്ടിക്കാന്‍ ഡെല്‍റ്റ കമ്പനിക്കും പ്രദേശത്തെ ചില സ്വകാര്യ വൃക്തികള്‍ക്കും അനുമതി നല്‍കി

പരിസ്ഥിതി വിദഗ്ധരും സംസ്ഥാന, ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും സ്ഥലം എംഎല്‍എയും എത്രയും വേഗം പുറക്കാമല സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും പുറക്കാമല സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍,ജില്ല കമ്മിറ്റി അംഗം കെ.പി മുഹമ്മത് അഷ്‌റഫ്, എസ്ഡിടിയു സംസ്ഥാന കമ്മിറ്റി അംഗം ഇസ്മയില്‍ കമ്മന, മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ്, ഹമീദ് എടവരാട്, ശബ്‌ന റഷീദ്, അഷ്‌റഫ് മുയിപ്പോത്ത് തുടങ്ങിയര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269286/dont-give-purakamala-to-the-mining-mafia-sdpi)