---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കബഡിയുടെ തട്ടകം"
english_title: "Perambra Higher Secondary School Kabaddi Stadium"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269346/perambra-higher-secondary-school-kabaddi-stadium"
published_at: "2025-02-11T00:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aa501f7b98f_shiju.JPG"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കബഡിയുടെ തട്ടകം

> **Lead Summary:** **പേരാമ്പ്ര:** മൂന്ന് വര്‍ഷങ്ങളിലായി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട് ജില്ല, കേരള സംസ്ഥാന കബഡി ടൂര്‍ണമെന്റുകളില്‍ മികച്ച വിജയം കൈവരിച്ചു കൊണ്ടാണ് മുന്നേറുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2021 22 വര്‍ഷങ്ങളില്‍ സബ് ജില്ലയില്‍ മുഴുവന്‍ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര, ജില്ല മത്സരത്തില്‍ ഒരു കിരീടവും മൂന്ന് റണ്ണേഴ്‌സ് അപ്പ് കിരീടവും സ്വന്തമാക്കി.

## Article Content

**പേരാമ്പ്ര:** മൂന്ന് വര്‍ഷങ്ങളിലായി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട് ജില്ല, കേരള സംസ്ഥാന കബഡി ടൂര്‍ണമെന്റുകളില്‍ മികച്ച വിജയം കൈവരിച്ചു കൊണ്ടാണ് മുന്നേറുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2021 22 വര്‍ഷങ്ങളില്‍ സബ് ജില്ലയില്‍ മുഴുവന്‍ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര, ജില്ല മത്സരത്തില്‍ ഒരു കിരീടവും മൂന്ന് റണ്ണേഴ്‌സ് അപ്പ് കിരീടവും സ്വന്തമാക്കി.

കഴിഞ്ഞവര്‍ഷം ജൂനിയര്‍ ഗേള്‍സ് സീനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ കിരീടം പേരാമ്പ്ര സ്വന്തമാക്കി മാത്രമല്ല കേരള സംസ്ഥാന കബഡി ടൂര്‍ണമെന്റില്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തിന് ചാമ്പ്യന്‍മാരായി കോഴിക്കോടിനെ മാറ്റിയത് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പ് ആയിരുന്നു. കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ഒരു ഒന്നാം സ്ഥാനം നേടിക്കൊടുക്കുവാന്‍ പേരാമ്പ്ര സ്‌കൂളിന് സാധിച്ചു.

ഏറ്റവും മികച്ച പ്രകടനമാണ് 2024 - 25 വര്‍ഷത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്വന്തമാക്കിയത് കോഴിക്കോട് ജില്ലയില്‍ നടന്ന ആറ് കാറ്റഗറി മത്സരത്തില്‍ നാലിലും കിരീടം സ്വന്തമാക്കാനും മറ്റൊന്നില്‍ മൂന്നാം സ്ഥാനം കൈവരിക്കാനും പേരാമ്പ്രക്ക് കഴിഞ്ഞു. കിരീടം നേടിയത് സീനിയര്‍ ബോയ്‌സ് സീനിയര്‍ ഗേള്‍സ് ജൂനിയര്‍ ബോയ്‌സ് ജൂനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലാണ്.

ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സബ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നമ്മള്‍ സ്വന്തമാക്കി പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 17 വിദ്യാര്‍ത്ഥികള്‍ സംസ്ഥാന മത്സരങ്ങള്‍ക്ക് യോഗ്യത നേടി. അതില്‍ നമ്മുടെ അഭിമാനമായ പൂജ പി ബൈജു ദേശീയ തലത്തില്‍ കേരളത്തിനുവേണ്ടി മത്സരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പ് നല്‍കിയ സീനിയര്‍ ബോയ്‌സ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയതും ചരിത്ര വിജയം ആയിരുന്നു.

കൃത്യവും ചിട്ടയാര്‍ന്നതുമായ പരിശീലനമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ സംശയം പറയാം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കബഡി ടീം പരിശീലമായ ബെല്‍ജിത്ത് പി ബാലന്‍, മിഥുന്‍ലാല്‍ എന്ന അമ്പാടി അക്ഷയ് ബാബു എന്നിവരാണ് പേരാമ്പ്രയുടെ കബഡിയുടെ നെടും തൂണ്‍. പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കബഡിയെ നിയന്ത്രിക്കുന്നതും ഈ സംവിധാനത്തെ ഒന്നിച്ചു കൊണ്ടു പോകുന്നതും ഇംഗ്ലീഷ് അധ്യാപകനായ ദീപക് പാലാക്കര ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകന്‍ ജെ.ബി ആഷിക് എന്നിവരാണ്.

വിദ്യാര്‍ത്ഥികളുടെ കളിയിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നാലു ലക്ഷം രൂപയോളം ചെലവില്‍ മാനേജ്‌മെന്റ് കബഡി വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ്ങിനായി കബഡി മാറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാകുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ 3 മഡ്‌കോര്‍ട്ടും മാനേജ്‌മെന്റ് കബഡിക്കായി സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാന തലത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സദസ്സ് വെള്ളിയാഴ്ച സ്‌കൂളില്‍ വെച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിഥികളായി വി.ആര്‍ സുധീഷ്, വിജിലേഷ് കാരയാട് എന്നിവരും പരിപാടിയില്‍ സംബന്ധിക്കുന്നു. പേരാമ്പ്ര സ്‌കൂളില്‍ വെച്ചുനടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനധ്യാപകന്‍ പി സുനില്‍ കുമാര്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗം ഷിജു കെ ദാസ്, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ വി.ബി രാജേഷ്, കബഡി ടീം മാനേജര്‍ പി ദീപക്, കായിക അധ്യാപകന്‍ ജെ.ബി ആഷിക് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269346/perambra-higher-secondary-school-kabaddi-stadium)