---
title: "ഹജ്ജ് രണ്ടാംഘട്ട പരിശീലനം നല്‍കി"
english_title: "Second phase of Hajj training provided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269394/second-phase-of-hajj-training-provided"
published_at: "2025-02-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aae4460605f_hajj.JPG"
keywords: []
---

# ഹജ്ജ് രണ്ടാംഘട്ട പരിശീലനം നല്‍കി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലനം കേരള ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലനം കേരള ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല ഹജ്ജ് ട്രെയിനിങ് ഓര്‍ഗനൈസറുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.

കോഴിക്കോട് ജില്ല ഹജ്ജ് ട്രെയിനിങ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ചു. കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി, ആര്‍.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ സഖാഫി കൈപ്പുറം പ്രാര്‍ഥന നടത്തി. യു.പി അബ്ദുല്‍ഹമീദ്, ഡോ.കുഞ്ഞിമൊയ്തി എന്നിവര്‍ ക്ലാസെടുത്തു.

ട്രെയിനര്‍മാരായ സലാം കടിയങ്ങാട്, അബ്ദുറസാഖ് പാലേരി, സലാം ചേനായി, അസീസ് മേപ്പയ്യൂര്‍, സജീന മേപ്പയ്യൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ ഇബ്രാഹിംകുട്ടി ചെമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രെയിനര്‍ റാഷിദ് ഫോനൂസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269394/second-phase-of-hajj-training-provided)