---
title: "സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിച്ചു; കെഎസ്എസ്പിഎ."
english_title: "State government cheated pensioners; KSSPA."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269505/state-government-cheated-pensioners-ksspa"
published_at: "2025-02-11T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab34a30579b_vanjana.JPG"
keywords: []
---

# സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിച്ചു; കെഎസ്എസ്പിഎ.

> **Lead Summary:** **പേരാമ്പ്ര**: പെന്‍ഷന്‍കാരെ അവഗണിച്ചു കൊണ്ടുള്ള കേരള സര്‍ക്കാര്‍ ബജറ്റിനെതിരെ കെ എസ എസ്പിഎ പേരാ മ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടവും വിശദീകരണ യോഗവും നടത്തി.

## Article Content

**പേരാമ്പ്ര**: പെന്‍ഷന്‍കാരെ അവഗണിച്ചു കൊണ്ടുള്ള കേരള സര്‍ക്കാര്‍ ബജറ്റിനെതിരെ കെ എസ എസ്പിഎ പേരാ മ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടവും വിശദീകരണ യോഗവും നടത്തി.

പേരാമ്പ്ര സബ്ബ് ട്രഷറി പരിസരത്ത് ചേര്‍ന്ന വിശദീകരണ യോഗം കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.പിണറായി സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു.

സി.രഞ്ജിനി, വി.കണാരന്‍, മഹിമ രാഘവന്‍ നായര്‍, പി.കെരാഘവന്‍, വി.കെ രമേശന്‍, വി.പി.പ്രസാദ്, സി.കെരാഘവന്‍, ഇ.എം പത്മിനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269505/state-government-cheated-pensioners-ksspa)