പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി: പേരാമ്പ്ര, മുയിപ്പോത്ത് സ്വദേശികള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി: പേരാമ്പ്ര, മുയിപ്പോത്ത് സ്വദേശികള്‍ അറസ്റ്റില്‍
Feb 17, 2022 08:59 PM | By Perambra Editor

 കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര, മുയിപ്പോത്ത് സ്വദേശികളാണ് അറസ്റ്റിലായത്.

പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ(26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവെരയാണ് അറസ്റ്റു ചെയ്തത്്. ഫിബ്രവരി 14 ന് വാലന്റൈന്‍ ദിനത്തിലാണ് സംഭവം.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കിയാണ് പീഡനം നടത്തിയതെന്നാണ് പറയുന്നത്.

അന്നേ ദിവസം രാവിലെ പോയ യുവതി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് പീഡനം നടന്നതായി അറിയുന്നത്.

വടകര ഡി.വൈ.എസ്.പി.അബ്ദുള്‍ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കുറിനകം പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റ ചരിത്രത്തിലെ പൊന്‍ തൂവലായി മാറി. സി.ഐ.എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ എ.എസ്.ഐ.മാരായ പി.പ്രദീപന്‍, ഗിരീഷ്, ഒ.കെ.സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്.

പീഡന സംഘത്തില്‍ കൂടുല്‍ പേര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെറീഫും, സി.ഐ.എന്‍ സുനില്‍കുമാറും പറഞ്ഞു.

പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.അന്വേഷണ സംഘത്തില്‍ എ.എസ്.ഐ.മാരായ പി.പ്രദീപന്‍, ഗിരീഷ്, ഒ.കെ.സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്.

പീഡന സംഘത്തില്‍ കൂടുല്‍ പേര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി.വൈ.എസ്.പി അബ്ദുള്‍ ഷെറീഫും, സി.ഐ.എന്‍ സുനില്‍കുമാറും പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

Minor girl gang-raped: Perambra, muyipoth residents arrested

Next TV

Related Stories
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
Top Stories