---
title: "കനാല്‍ തുറന്ന് വരള്‍ച്ച തടയണം: ഇറിഗേഷന്‍ ഓഫീസ് ധര്‍ണ്ണയുമായി ജില്ലാ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Canal should be opened to prevent drought: District Karshaka Congress Committee with Irrigation Office Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26980/canal-should-be-opened-to-prevent-drought-district-karshaka-congress-committee-with-irrigation-office-dharna"
published_at: "2022-02-17T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e76603cbb6_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കനാല്‍ തുറന്ന് വരള്‍ച്ച തടയണം: ഇറിഗേഷന്‍ ഓഫീസ് ധര്‍ണ്ണയുമായി ജില്ലാ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഇറിഗേഷന്‍ എക്‌സി.എഞ്ചിനിയര്‍ ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തി.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഇറിഗേഷന്‍ എക്‌സി.എഞ്ചിനിയര്‍ ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തി.

പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നിന്നും കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന് കീഴിലുള്ള 26 പഞ്ചായത്തുകളിലൈ കനാലുകളില്‍ ജലം തുറന്ന് വിട്ടു കാഷിക മേഖലയെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ധര്‍ണ.

കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജില്ലാ പ്രസിഡണ്ട് മാജൂഷ് മാത്യം ഉദ്ഘാടനം ചെയ്തു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കേരള സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് മാജ്യഷ് മാത്യം ആരോപിച്ചു.

സംസ്ഥാന ജന.സെക്രട്ടറി എന്‍.പി വിജയന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ കോരങ്കോട്ട് മൊയ്തു, എന്‍. രാജശേഖരന്‍, എക്‌സി അംഗങ്ങളായ സി.യം ബാബു, രാജു തലയാട്, ജില്ലാ ഭാരവാഹികളായ ലൂക്കോസ് വാതപ്പള്ളി, ശ്രീധരന്‍ കല്പത്തൂര്‍, ബാലകൃഷ്ണന്‍ വാളങ്ങല്‍, കുനിയില്‍ നാരായണന്‍ കിടാവ്, ഇബ്രാഹിം പീറ്റക്കണ്ടി, കെ.കെ. അസീസ്, വി. ഹരിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

എം.കെ.സുരേന്ദ്രന്‍, നടുക്കണ്ടി ബാലന്‍, ജോസഫ് ചാക്കോ, ഇ.കെ.ശശി, സി.പി ബാലന്‍ നായര്‍, ജോജി ജോസഫ്, എം. ഹരീഷ്, പുതിയോട്ടില്‍ ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26980/canal-should-be-opened-to-prevent-drought-district-karshaka-congress-committee-with-irrigation-office-dharna)