---
title: "ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി അരിക്കുളം സ്വദേശി അഞ്ചു വയസ്സുകാരന്‍ "
english_title: "The five-year-old from Arikkulam has been inducted into the India Book of Records"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26986/the-five-year-old-from-arikkulam-has-been-inducted-into-the-india-book-of-records"
published_at: "2022-02-17T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e8016326bf_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി അരിക്കുളം സ്വദേശി അഞ്ചു വയസ്സുകാരന്‍ 

> **Lead Summary:** ** പേരാമ്പ്ര:** ഇരുപത്തിയേഴ് സെക്കന്റില്‍ ഇരുപത്തി ഒന്‍പത് സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ഓര്‍ത്തെടുത്ത് പറഞ്ഞ് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് അരിക്കുളം സ്വദേശിയായ അഞ്ച് വയസ്സുകാരന്‍ മുഹമ്മദ് ഹാദി ബയാന്‍.

## Article Content

** പേരാമ്പ്ര:** ഇരുപത്തിയേഴ് സെക്കന്റില്‍ ഇരുപത്തി ഒന്‍പത് സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ ഓര്‍ത്തെടുത്ത് പറഞ്ഞ് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് അരിക്കുളം സ്വദേശിയായ അഞ്ച് വയസ്സുകാരന്‍ മുഹമ്മദ് ഹാദി ബയാന്‍.

നടുവണ്ണൂര്‍ വെര്‍ച്യു പബ്ലിക്ക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായ ഈ കൊച്ചു മിടുക്കന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലാണ് ഇടം നേടിയിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തെ കേവല വിനോദമായി തുടങ്ങിയ പഠനം, നിരന്തര പരിശ്രമവും മാതാപിതാക്കളുടെ പ്രോത്സാഹനവും കൂടെ ആയപ്പോള്‍ റെക്കോഡിലേക്ക് ഉയര്‍ന്നു. ഇത്തരത്തില്‍ സംസ്ഥാന തലസ്ഥാനങ്ങള്‍ ഏറ്റവും വേഗത്തില്‍ പറഞ്ഞ് തീര്‍ക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ഹാദി ബയാന്‍ .

ലിംഗാ ബുക്ക് സ് റെക്കോര്‍ഡും വേള്‍ഡ് റെക്കോര്‍ഡും നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഹാദിയും മാതാപിതാക്കളും പറയുന്നു.

കൊയിലാണ്ടി, അരിക്കുളം സ്വദേശികളായ സാജിദ്-ഫര്‍ഹാന ദമ്പതികളുടെ മകനാണ് അഞ്ചു വയസുകാരനായ മുഹമ്മദ് ഹാദി ബയാന്‍. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതര്‍ ഹാദിക്ക് റെക്കോഡ് സാക്ഷ്യപത്രം, മെഡല്‍, ഉപഹാരങ്ങള്‍ എന്നിവ സമ്മാനിച്ചു.

ഖത്തറില്‍ വ്യവസായി ആണ് പിതാവ് സാജിത്. മാതാവ് ഫര്‍ഹാന ചെറുവണ്ണൂര്‍ സ്‌കൂള്‍ അധ്യാപികയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26986/the-five-year-old-from-arikkulam-has-been-inducted-into-the-india-book-of-records)