---
title: "റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ അധ്യാപകരെ അനുമോദിച്ചു"
english_title: "Congratulations to the teachers who won the Revenue District Cricket Match koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26991/congratulations-to-the-teachers-who-won-the-revenue-district-cricket-match-koothali"
published_at: "2022-02-17T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e93993fd11_0000 WATERMARK.jpg"
keywords: []
---

# റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ അധ്യാപകരെ അനുമോദിച്ചു

> **Lead Summary:**  **കൂത്താളി**: റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ കൂത്താളി എയുപി സ്‌കൂളിലെ അധ്യാപകരെ അനുമോദിച്ചു. കെ.പി.എസ്.ടി.എ. അധ്യാപകര്‍ക്കായി നടത്തിയ റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ പേരാമ്പ്ര സബ് ജില്ലാ ടീം അംഗങ്ങളായ അര്‍ജുന്‍, ഒ.കെ. അനില്‍കുമാര്‍, ടി. ആസിഫ് എന്നിവരെയാണ് അനുമോദിച്ചത്.

## Article Content

 **കൂത്താളി**: റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ കൂത്താളി എയുപി സ്‌കൂളിലെ അധ്യാപകരെ അനുമോദിച്ചു. കെ.പി.എസ്.ടി.എ. അധ്യാപകര്‍ക്കായി നടത്തിയ റവന്യൂ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ പേരാമ്പ്ര സബ് ജില്ലാ ടീം അംഗങ്ങളായ അര്‍ജുന്‍, ഒ.കെ. അനില്‍കുമാര്‍, ടി. ആസിഫ് എന്നിവരെയാണ് അനുമോദിച്ചത്.

റവന്യൂ ജില്ലാ സെക്രട്ടറി ചിത്രരാജന്‍ ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് ഉപഹാരസമര്‍പ്പണവും നടത്തി. കെ.പി.എസ്.ടി.എ. കൂത്താളി ബ്രാഞ്ച് പ്രസിഡന്റ് ടി.കെ. റാണി അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക ലീന കെ.നായര്‍, സ്റ്റാഫ് സെക്രട്ടറി പി. ആദര്‍ശ്, ആര്‍.കെ. മുനീര്‍, വി.സി. ഷിജു, ഷീജ നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിജയികളായ അര്‍ജുന്‍, ഒ.കെ. അനില്‍കുമാര്‍, ടി. ആസിഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെ.പി.എസ്.ടി.എ. കൂത്താളി ബ്രാഞ്ച് സെക്രട്ടറി ശ്രീരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. സുധ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26991/congratulations-to-the-teachers-who-won-the-revenue-district-cricket-match-koothali)