---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ "
english_title: "Perambra Block Panchayat Annual Project Development Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269930/perambra-block-panchayat-annual-project-development-seminar"
published_at: "2025-02-13T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ad961007c67_sheeja.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ പദ്ധതി രേഖ അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ പദ്ധതി രേഖ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ശശി, ശാരദപട്ടേരി കണ്ടി, വി.കെ. പ്രമോദ്, ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത, ബ്ലോക്ക് അംഗങ്ങളായ കെ അജിത, കെ.കെ ലിസി, പ്രഭാശങ്കര്‍, കെ.കെ വിനോദന്‍, പി.ടി അഷറഫ്, വഹീദ പാറേമല്‍, ഗിരിജ ശശി, സി.എം സനാതനന്‍ എന്നിവര്‍ സംസാരിച്ചു.

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് 1 കോടി 20 ലക്ഷം, പട്ടികജാതി പ്രത്യകഘടക വസതി 1 കോടി 75 ലക്ഷം, പട്ടിക വര്‍ഗ്ഗം 4 ലക്ഷത്തി നാല്‍പ്പത്തിനാലായിരം, മെയ്ന്റന്‍സ് ഗ്രാന്റ് 168 ലക്ഷം, ജനറല്‍ പദ്ധതി 3 കോടി 40 ലക്ഷം, ഹെല്‍ത് ഗ്രാന്റ് 42 ലക്ഷം ഉള്‍പ്പെടെ 8 കോടി 50 ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതിക്കാണ് രൂപം നല്‍കിയത്.

ബ്ലോക്ക് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം, എബിസി സെന്റര്‍, ആര്‍ആര്‍എഫ് പൂര്‍ത്തീകരണം, സിഡിഎംസി, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്  നിര്‍മ്മാണം, സമഗ്ര കാര്‍ഷിക പദ്ധതികള്‍, പാലിയേറ്റീവ് രോഗികള്‍ക്കുള്ള സമാശ്വാസ പദ്ധതികള്‍, സമഗ്ര കോളനി നവീകരണം, താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ വിപുലീകരണം എന്നിവയാണ് പ്രധാന പദ്ധതികള്‍.

ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269930/perambra-block-panchayat-annual-project-development-seminar)