---
title: " വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് യൂത്ത് വിങ്ങ് ജനറല്‍ബോഡിയോഗം "
english_title: "Traders Industry Coordinating Committee Perambra Unit Youth Wing General Body Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269996/traders-industry-coordinating-committee-perambra-unit-youth-wing-general-body-meeting"
published_at: "2025-02-13T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67adc45a59172_vves.jpg"
keywords: []
---

#  വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് യൂത്ത് വിങ്ങ് ജനറല്‍ബോഡിയോഗം 

> **Lead Summary:** **പേരാമ്പ്ര :** വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് യൂത്ത് വിങ്ങ് ജനറല്‍ബോഡിയോഗം സംഘടിപ്പിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ഗ്ലോബല്‍ സ്വാഗതം പറഞ്ഞ ചടങ്ങ് യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കിങ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് യൂത്ത് വിങ്ങ് ജനറല്‍ബോഡിയോഗം സംഘടിപ്പിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ ഗ്ലോബല്‍ സ്വാഗതം പറഞ്ഞ ചടങ്ങ് യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കിങ് അധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് ബാബു കൈലാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ്ങിന്റെ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ എളൈറ്റില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മേപ്പയൂര്‍, ജില്ലാ ട്രഷറര്‍ തൗസീഫ് കോഴിക്കോട്, പേരാമ്പ്ര യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ്, മണ്ഡലം പ്രസിഡണ്ട് ശരീഫ് ചീക്ക്‌ലോഡ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് സാജിദ് ഊരാളത്ത്, യൂണിറ്റ് വൈസ് പ്രസിഡണ്ട് കോയ ക്രോക്കറി, വനിത വിങ്ങ് പ്രസിഡണ്ട് ജലജ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

2025 27 വര്‍ഷത്തേക്ക് യൂത്ത് വിങ് പ്രസിഡണ്ടായി ഫിറാസ് കല്ലാട്ടിനെയും ജനറല്‍ സെക്രട്ടറിയായി സുജിത്ത് ജയ ട്രഷററായി നിസാര്‍ കിവിയെയും വൈസ് പ്രസിഡന്റ്മാരായി നൗഫല്‍ ഫൈന്‍ ഗോള്‍ഡ്, സലിം മിലാസ്, ഷൈജിത്ത് എംബസി, നജീബ് അരീക്കല്‍ എന്നിവരെയും സെക്രട്ടറിമാരായി ഷിബു പ്രഭ, അനസ് നോക്കിയ, മുനീര്‍ മെഹര്‍, ഷാഫി മിനു, മനു മിറാഷ് എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269996/traders-industry-coordinating-committee-perambra-unit-youth-wing-general-body-meeting)