---
title: " മാനിഷാദ-എഴുത്തുകാരുടെ എക്കാലത്തെയും വാക്കാകണം; ആലങ്കോട് ലീലാകൃഷ്ണന്‍"
english_title: "Manishada-should be the eternal word of writers; Alankode Leelakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270016/manishada-should-be-the-eternal-word-of-writers-alankode-leelakrishnan"
published_at: "2025-02-13T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67add4e4b54c9_ma_nishatha.jpg"
keywords: []
---

#  മാനിഷാദ-എഴുത്തുകാരുടെ എക്കാലത്തെയും വാക്കാകണം; ആലങ്കോട് ലീലാകൃഷ്ണന്‍

> **Lead Summary:** **പേരാമ്പ്ര:** യു.എ. ഖാദര്‍ നാലാം അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** യു.എ. ഖാദര്‍ നാലാം അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സാഹിത്യ പ്രതിഭകളുടെ എക്കാലത്തെയും വാക്കാണ് മാനിഷാദ എന്നത്. കാലത്തിന്റെ അരുതായാമകളോട് എഴുത്തുകാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. കെ.പി മോഹനന്റെ 'അഗ്‌നിക്കാവടി' കവിത സമാഹാരം ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷത വഹിച്ചു.

നൃത്താധ്യാപനത്തില്‍ 50 വര്‍ഷം പിന്നിട്ട ശ്രീധരന്‍ നൊച്ചാടിനെ ആദരിച്ചു. കെടാത്ത ചൂട്ട് എന്ന ആത്മകഥാ ഗ്രന്ഥ കര്‍ത്താവ് മുഹമ്മദ് പേരാമ്പ്രയ്ക്ക് പുരസ്‌കാരം നല്‍കി.

സംസ്ഥാന സാഹിത്യ പുരസ്‌കാരത്തില്‍ ബാലസാഹിത്യ വിഭാഗം കണ്ണനുണ്ണി ആലപ്പുഴ (മ്മള് ഒരു കഥ പറയട്ട് -ബാലകഥ), സുരേന്ദ്രന്‍ ശ്രീമൂല നഗരം എറണാകുളം (പളുങ്കുമണികള്‍ - ബാലകവിത), പേരൂര്‍ അനില്‍കുമാര്‍ കൊല്ലം (കുഞ്ഞിക്കുരുവിയും കുഞ്ഞുങ്ങളും -ബാല ചിത്രകഥ ), സാഹിത്യ വിഭാഗത്തില്‍ നാലാപാടം പത്മനാഭന്‍ കാസര്‍കോട് (കാവ്യ പ്രകാശം - കവിതാ സമാഹാരം), മനോജ് തെക്കേടത്ത് കോഴിക്കോട് (രാപ്പറുദീസ -നോവല്‍), ഡോ. വി എന്‍ സന്തോഷ് കുമാര്‍ കോഴിക്കോട് (ആത്മബോധത്തിന്റെ സൗന്ദര്യശാസ്ത്രം - ലേഖനം), പദ്മന്‍ കാരയാട്, കോഴിക്കോട് (ഗാന്ധി എന്ന പാഠശാല - പഠനം), ലൈലാ വിനയന്‍ എറണാകുളം (എനിക്കറിയാവുന്ന ഒരാള്‍ - കഥാസമാഹാരം), ജലജ രാജീവ് കണ്ണൂര്‍ (കാലഭൈരവന്റെ ആപ്പ് ചെറുകഥാസമാഹാരം), ഡോ. ജോണ്‍സണ്‍ വൈ, തിരുവനന്തപുരം (യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - യാത്രാവിവരണം), രാജന്‍ പെരുമ്പുള്ളി തൃശ്ശൂര്‍ ( മനസ്സിന് തീപിടിച്ച കാലം - ഓര്‍മ്മ) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

എന്‍.കെ. ഷൈമ പുരസ്‌കാര കൃതികള്‍ അവലോകനം ചെയ്തു. ജോസഫ് പൂതക്കുഴി, എന്‍.എ അബ്ദുല്‍കരീം, ദേവദാസ് പാലേരി, രതീഷ് നായര്‍, വിനോദ് കൃഷ്ണഗുഡി തുടങ്ങിയവര്‍ സംസാരിച്ചു. രത്‌നകുമാര്‍ വടകര സ്വാഗതം പറഞ്ഞ ചടങ്ങില്‍ സദന്‍ കല്‍പ്പത്തൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270016/manishada-should-be-the-eternal-word-of-writers-alankode-leelakrishnan)