---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും "
english_title: "Valiacode AUP School Anniversary Celebration and Inauguration of Lab Library Building and Farewell Session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270202/valiacode-aup-school-anniversary-celebration-and-inauguration-of-lab-library-building-and-farewell-session"
published_at: "2025-02-14T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aef5fead061_anil.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുതുതായി നിര്‍മ്മിച്ച ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുതുതായി നിര്‍മ്മിച്ച ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ മുഖ്യതിഥിയായി പ്രശസ്ത സിനിമതാരവും മറിമായം ഫെയിമുമായ ഉണ്ണിരാജ് പങ്കെടുക്കുന്നു.

എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം പേരാമ്പ്ര എഇഒ. കെ.വി പ്രമോദും, എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും, പിടിഎ എന്‍ഡോവ്‌മെന്റ് ജേതാക്കള്‍ക്കുമുള്ള ഉപഹാരസമര്‍പ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മയും നിര്‍വഹിക്കും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വാല്യക്കോട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം പേരാമ്പ്ര ബിപിസി വി.പി നിത, നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ബിന്ദു അമ്പാളി, കെ ശ്രീധരന്‍ എന്നിവര്‍ നല്‍കും. വിരമിക്കുന്ന അധ്യാപിക കെ സുഹറക്കുളള മാനേജ്മെന്റ് ഉപഹാരസമര്‍പ്പണം മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

പരിപാടിയുടെ ഭാഗമായി വൈകുന്നേരം 4 മണിക്ക് സാംസ്‌കാരികഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരികസമ്മേളനവും രാത്രി 8 മണിക്ക് ഷൈന്‍ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നഴ്‌സറി ഫെസ്റ്റും, വാല്യക്കോട് എയുപി സ്‌കൂളിലെ 250 ല്‍പരം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന കലാവിരുന്നും അരങ്ങേറുന്നതാണ്.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സലിം മിലാസ്, പ്രധാനധ്യാപിക എ.കെ സുബൈദ, ടി.കെ. അനില്‍കുമാര്‍, ടി.പി. സുനില്‍, കെ.കെ. ബിജു, കെ അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270202/valiacode-aup-school-anniversary-celebration-and-inauguration-of-lab-library-building-and-farewell-session)