---
title: "താന്നിയോട് സുബ്രഹ്‌മണ്യസ്വാമീ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു"
english_title: "Subrahmanyaswamy Bhakti Gana album was released by Tanniyot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270208/subrahmanyaswamy-bhakti-gana-album-was-released-by-tanniyot"
published_at: "2025-02-14T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aefaaaab733_albam.jpg"
keywords: []
---

# താന്നിയോട് സുബ്രഹ്‌മണ്യസ്വാമീ ഭക്തി ഗാന ആല്‍ബം പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര **: താന്നിയോട് സുബ്രഹ്‌മണ്യസ്വാമീ ഭക്തി ഗാന ആല്‍ബം നിവേദ്യം മകരപൂയ മഹോത്സവത്തോട് അനുബദ്ധിച്ച് പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര **: താന്നിയോട് സുബ്രഹ്‌മണ്യസ്വാമീ ഭക്തി ഗാന ആല്‍ബം നിവേദ്യം മകരപൂയ മഹോത്സവത്തോട് അനുബദ്ധിച്ച് പ്രകാശനം ചെയ്തു.

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റയുടെ രചനയില്‍ അഭിലാഷ് നാരങ്ങനം സംഗീതം ചെയ്ത് ആലപിച്ച് രഘു പേരാമ്പ്ര ക്യാമറയും സംവിധാനവും നിര്‍വ്വഹിച്ചു കൊണ്ട് തയ്യാറാക്കിയ ഭക്തി ഗാന ആല്‍ബമാണ് പ്രകാശനം ചെയ്തത്.

ക്ഷേത്രാങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ക്ഷേത്രം ഭാരവാഹികളായ ബിജീഷ്, ഉണ്ണി, ബാബു, സുനി മല്ലപ്പള്ളി, ലതേഷ് കുമാര്‍ എന്നിവര്‍ അണിയറ പ്രവര്‍ത്തര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. സുരേഷ് കനവ്, സ്മിജ രമേശ്, അനശ്വര്‍ ഘോഷ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ ആല്‍ബത്തില്‍ അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270208/subrahmanyaswamy-bhakti-gana-album-was-released-by-tanniyot)