---
title: "തൊഴില്‍ നികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ വ്യാപാരികളുടെ ധര്‍ണ്ണ"
english_title: "Traders protest in front of Gram Panchayat offices against increase in employment tax"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270234/traders-protest-in-front-of-gram-panchayat-offices-against-increase-in-employment-tax"
published_at: "2025-02-14T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af0eaddf96d_perambr.JPG"
keywords: []
---

# തൊഴില്‍ നികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ വ്യാപാരികളുടെ ധര്‍ണ്ണ

> **Lead Summary:** **പേരാമ്പ്ര**: ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കുമുന്നില്‍ കേരള വ്യാപാര വ്യപസായി ഏകോപന സമിതിയുടെ നേത്യത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. അന്യായമായി വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക, ഹരിതകര്‍മ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത കച്ചവടക്കാരെ യൂസര്‍ഫീ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തില്‍ ധര്‍ണ്ണ നടത്തിയത്.

## Article Content

**പേരാമ്പ്ര**: ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്കുമുന്നില്‍ കേരള വ്യാപാര വ്യപസായി ഏകോപന സമിതിയുടെ നേത്യത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. അന്യായമായി വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക, ഹരിതകര്‍മ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത കച്ചവടക്കാരെ യൂസര്‍ഫീ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തില്‍ ധര്‍ണ്ണ നടത്തിയത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ വ്യാപാര വ്യപസായി ഏകോപന സമിതി ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷെരിഫ്, ചിക്കിലോട് ജില്ല പ്രവര്‍ത്തകസമിതി അംഗം സി.എം അഹമ്മദ് കോയ, സെക്രട്ടറി വി.പി സുരേഷ്, ടി.കെ പ്രകാശന്‍, യൂത്ത് വിംഗ് പ്രസിഡന്റ് ഫിറാസ് കല്ലാട്ട്, സുനില്‍ കുമാര്‍ ഗ്ലോബല്‍, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാജിദ് ഉരാളത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് സലിം മണവയല്‍ നന്ദിയും പറഞ്ഞു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം ബാലന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു

.പി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. സുധീന്ദ്രന്‍ മുയിപ്പോത്ത്, എന്‍.കെ ഇബ്രായി, കെ.അമ്മത് എന്നിവര്‍ സംസാരിച്ചു. വിപിന്‍ കൃഷ്ണ, എം.കെ. നാസര്‍, മാര്‍ജിന്‍ കുഞ്ഞമ്മത്, പി.എം വിനോദന്‍, ഒ.പി അമ്മത്, പി.കെ.എം അഷറഫ്, സിനി മന്ദാരം, പുഷ്പ സതീശന്‍, ഷൈജ ദിനേശ് എന്നിവര്‍ നേതൃത്വം നല്‍കി. സി.കെ.രമേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി. മുരളി നന്ദി പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താളി പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നിയോജക മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചീക്കിലോട്ട് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് പി. വിനോദന്‍ അധ്യക്ഷതയില്‍ ശ്രീനിവാസന്‍ പട്ടേരിക്കണ്ടി സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.പി. രാജന്‍ സ്വാഗതവും പി. ദിനേശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270234/traders-protest-in-front-of-gram-panchayat-offices-against-increase-in-employment-tax)