---
title: "ചെറുകാശി ശിവക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ തുടക്കം "
english_title: "Srimat Bhagavata Saptaha Yajna will start tomorrow at Cherukashi Shiva Temple at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270265/srimat-bhagavata-saptaha-yajna-will-start-tomorrow-at-cherukashi-shiva-temple-at-perambra"
published_at: "2025-02-14T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af87f371f5c_cherukashi.jpg"
keywords: []
---

# ചെറുകാശി ശിവക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ തുടക്കം 

> **Lead Summary:** പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം 2025 ഫെബ്രുവരി 15 മുതല്‍ 22 വരെ നടക്കുന്നു. യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഭാഗവത സപ്താഹ യജ്ഞം നടക്കുക.

## Article Content

പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം 2025 ഫെബ്രുവരി 15 മുതല്‍ 22 വരെ നടക്കുന്നു. യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഭാഗവത സപ്താഹ യജ്ഞം നടക്കുക.

ഫെബ്രുവരി 15 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര (വാളൂര്‍ പുളിക്കണ്ടി മറപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് 6 മണിയ്ക്ക് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്നു). ആചാര്യസ്വീകരണം, ദീപപ്രോജ്വലനം, ആചാര്യവരണം, ശ്രീമദ് ഭാഗവത മാഹാത്മ്യപ്രഭാഷണം (യജ്ഞാഹര്യന്‍).

ഫെബ്രുവരി 16 ഞായറാഴ്ച കാലത്ത് 6 മണിക്ക ഗണപതി ഹോമം. 6.30ന് വിഷ്ണുസഹസ്രനാമ പാരായണം, ഭാഗവത ഉല്‍പ്പത്തി, ശ്രീശുക ആഗമനം, കുന്തീസ്തുതി, ഭീഷ്മസ്തുതി, സൃഷ്ടീവര്‍ണ്ണനം, വരാഹാവതാരം. പ്രധാന വഴിപാട് : ഒറ്റ, അപ്പം. കഥാശ്രവണഫലം: ഭൂമിലാഭം, ജ്ഞാനാഭിവൃദ്ധി, ശത്രുനാശം.

ഫെബ്രുവരി 17 തിങ്കളാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം. 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, കപിലോപദേശം, ദക്ഷയാഗം, ധൃവചരിതം, പൃഥുചരിതം, ഭദ്രകാളിപ്രാദുര്‍ഭാവം. പ്രധാന വഴിപാട് : കഠിനപായസം. കഥശ്രവണഫലം: കുടുംബഭദ്രത, കാര്‍ഷികാഭിവൃദ്ധി, വിദ്യാലാഭം, ശത്രുനാശം.

ഫെബ്രുവരി 18 ചൊവ്വാഴ്ച കാലത്ത് 6 മണിക്ക് ഗണപതി ഹോമം. 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, ഭൂഗോളവര്‍ണ്ണന, നരകവര്‍ണ്ണന, അജാമിളമോക്ഷം പ്രഹ്‌ളാദ ചരിതം, നരസിംഹാവതാരം. പ്രധാന വഴിപാട്: പാനകം, നെയ്പായസം, ചെമ്പരത്തിമാല. കഥാശ്രവണഫലം: ഭയനാശം, ആപത് നിവൃത്തി, കാര്യസിദ്ധി. വഴിപാട്: നെയ്വിളക്ക്, പുഷ്പാഞ്ജലി, പറനിറക്കല്‍, ത്രിമധുരം

ഫെബ്രുവരി 19 ബുധനാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം 6.30 ന് വിഷ്ണുസഹസ്രനാമപാരായണം, സനാതനധര്‍മ്മനിരൂപണം, ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മ്മാവതാരം, വാമനാവതാരം, ശ്രീരാമാവതാരം, പരശുരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം. പ്രധാന വഴിപാട് : താമര പൂവ് സമര്‍പ്പണം, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരി, പാല്‍പ്പായസം, പാല്‍, വെണ്ണ, പട്ട്‌കോണകം. കഥാശ്രവണഫലം: ഭൂമിലാഭം, ജ്ഞാനാഭിവൃദ്ധി, കൃഷ്ണാവതാര വിശേഷാല്‍ ചടങ്ങുകള്‍, ഗോകുലയാത്ര, ഉറിയടി.

ഫെബ്രുവരി 20 വ്യാഴാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, പൂതനാമോക്ഷം, കാളീയമര്‍ദ്ദനം, ഗോവിന്ദാഭിഷേകം (പാല്‍), രാസക്രീഡ, രുക്മിണീ സ്വയംവരം. പ്രധാന വഴിപാട് : പാല്‍, വെണ്ണ, ഫലവര്‍ഗ്ഗങ്ങള്‍, അപ്പം, ലഡു, പുടവപൂജ, സ്വയംവര പുഷ്പാഞ്ജലി. കഥാശ്രവണഫലം: സത് വിവാഹലബ്ധി. രുക്മിണീ സ്വയംവര ഘോഷയാത്ര (വൈകുന്നേരം 4 മണിക്ക് വാളൂര്‍ പുളിക്കണ്ടി മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു).

ഫെബ്രുവരി 21 വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം. 6.30 ന് വിഷ്ണു സഹസ്രനാമ പാരായണം, സ്യമന്തകോപാഖ്യാനം, ബാണയുദ്ധം, നൃഗമോക്ഷം, രാജസൂയം, കുചേലചരിതം, സന്താനഗോപാലം, ഉദ്ധവോപദേശം, ഹംസാവതാരം, ഗര്‍ഗലീല, ശ്രീകൃഷ്ണ ഭഗവാന്റെ സ്വത്വഗമനം, കലികാലവര്‍ണ്ണന, കുചേലവൃത്തം, കല്‍ക്കി അവതാരം. പ്രധാന വഴിപാട് : അവില്‍കിഴി, സന്താനഗോപാലപൂജ, കാഴ്ചക്കുല സമര്‍പ്പണം, അവില്‍പറ, അവില്‍ കുഴച്ചത്. കഥാശ്രവണഫലം : ഭാര്യാഭര്‍ത്യമൈത്രി, കാര്യവിജയം, ദാരിദ്ര്യദുഃഖശമനം, സല്‍സന്താനലബ്ധി.

ഫെബ്രുവരി 22 ശനിയാഴ്ച കാലത്ത് 6 മണിക്ക് ഗണപതിഹോമം. 6.30 ന് വിഷ്ണുസഹസ്രനാമ പാരായണം, ഉപസംഹാരം, അവഭൃതസ്‌നാനം, യജ്ഞസമര്‍പ്പണം, മംഗളാരതി. പ്രധാന വഴിപാട് : പാല്‍പ്പായസം, തേന്‍. കഥാശ്രവണഫലം: പാപമോക്ഷം, മോക്ഷലബ്ധി.

കൂടാതെ ഈ വര്‍ഷത്തെ ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 22 മുതല്‍ 28 വരെ വിപുലമായ പരിപാടികളോടെ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270265/srimat-bhagavata-saptaha-yajna-will-start-tomorrow-at-cherukashi-shiva-temple-at-perambra)