---
title: "പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യ മന്ത്രി തയ്യാറാകണമെന്ന് പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു"
english_title: "The Pravasi League Perambra Constituency Convention demanded that the Chief Minister be prepared to keep his promise to the Pravasi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27039/the-pravasi-league-perambra-constituency-convention-demanded-that-the-chief-minister-be-prepared-to-keep-his-promise-to-the-pravasi"
published_at: "2022-02-18T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f4dca2f226_0000 WATERMARK.jpg"
keywords: []
---

# പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യ മന്ത്രി തയ്യാറാകണമെന്ന് പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര:** വിദേശ സന്ദര്‍ശന വേളയിലും കോവിഡ് കാലത്തും പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യ മന്ത്രി തയ്യാറാകണമെന്ന് പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** വിദേശ സന്ദര്‍ശന വേളയിലും കോവിഡ് കാലത്തും പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യ മന്ത്രി തയ്യാറാകണമെന്ന് പ്രവാസി ലീഗ് പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ നിരന്തരം വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മമ്മു ചേമ്പറ്റ അധ്യക്ഷത വഹിച്ചു. മെയ് മാസത്തില്‍ കുടുംബ സംഗമം നടത്താന്‍ തീരുമാനിച്ചു.

ആര്‍.കെ മുനീര്‍, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, ആവള ഹമീദ്, പി.ടി. അഷ്‌റഫ്, ഹുസൈന്‍ കമ്മന, ഇഖ്ബാല്‍ തുറയൂര്‍, യു.കെ. ഹുസൈന്‍, ഇ.കെ. അഹമ്മദ് മൗലവി, പി.സി. മുഹമ്മദ് സിറാജ്, കെ.പി. ഇബ്രാഹീം, എന്‍.കെ. അഷ്‌റഫ്, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു. മൊയ്തു പുറണ്ണില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി. സൂപ്പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27039/the-pravasi-league-perambra-constituency-convention-demanded-that-the-chief-minister-be-prepared-to-keep-his-promise-to-the-pravasi)