---
title: "പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി"
english_title: "Paradevata temple festival flagged off at Pillapperuvanna Edam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270394/paradevata-temple-festival-flagged-off-at-pillapperuvanna-edam"
published_at: "2025-02-15T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b030d2dcd30_pilla.JPG"
keywords: []
---

# പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിള്ളപ്പെരുവണ്ണ മലവാരത്തിലെ ഈ ക്ഷേത്രത്തില്‍, ഒരു വിഭാഗം കോമരക്കാര്‍ ആദിവാസി ഗോത്രത്തില്‍ പെട്ട കുറമര്‍ സമുദായക്കാര്‍ ആയിരുന്നു.

## Article Content

**പേരാമ്പ്ര: **പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിള്ളപ്പെരുവണ്ണ മലവാരത്തിലെ ഈ ക്ഷേത്രത്തില്‍, ഒരു വിഭാഗം കോമരക്കാര്‍ ആദിവാസി ഗോത്രത്തില്‍ പെട്ട കുറമര്‍ സമുദായക്കാര്‍ ആയിരുന്നു.

അന്യംനിന്നു പോയ ഈ സമുദായക്കാരുടെ ഒരു പ്രതിനിധി ഇപ്പോഴും കോമരക്കാരനായി വരാറുണ്ട്. ഫെബ്രുവരി 16 ന് നടക്കുന്ന തിറ മഹോത്സവത്തില്‍ പരദേവതയുടെ വെള്ളാട്ടും തിറയും ഗുളികന്‍ വെള്ളാട്ടം തിറയും വെള്ള വീശലും കര്യാത്തന്റെ പന്തം പിടിച്ച തിറയും ചാന്തോലം എന്നിവയുണ്ടാകും.

പുലര്‍ച്ചെ അഞ്ചരക്ക് അക്കരെ പാറയില്‍ പൊന്നമ്മപാറ കര്യാത്തന്റെ വെള്ളാട്ടുമുണ്ടാകും. കൊടിയേറ്റത്തിന് കെ.സി ഗംഗാധരന്‍ നായര്‍, പത്മനാഭന്‍ എടത്തില്‍, കെ.ജി പത്മനാഭന്‍, രവി എടത്തില്‍, ജി.എം കമല, ഷിന്‍ജിത്ത് ഇടത്തില്‍, പി. അഥിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270394/paradevata-temple-festival-flagged-off-at-pillapperuvanna-edam)