---
title: "കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം"
english_title: "Kerala Private Primary Headmasters Association District Conference at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270417/kerala-private-primary-headmasters-association-district-conference-at-perambra"
published_at: "2025-02-15T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b04a1e5d74c_1_sunil.JPG"
keywords: []
---

# കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ 59 മത് കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്ര ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ നഗറില്‍ വെച്ച് നടന്നു. 9.30 ന് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് ഈശ്വര പ്രര്‍ത്ഥനയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ 59 മത് കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്ര ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ നഗറില്‍ വെച്ച് നടന്നു. 9.30 ന് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് ഈശ്വര പ്രര്‍ത്ഥനയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.കെ ജിജി അധ്യക്ഷ വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.സി അബ്ദുള്ള കുട്ടി റിപ്പോര്‍ട്ട് അവതരണവും, ജില്ല ട്രഷറര്‍ കെ. ദീപ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി എന്‍.വി.എ റഹ്‌മാന്‍ സ്വാഗതവും ജില്ലാ അസിസ്റ്റന്റ് സെക്ക്രട്ടറി മുഹമ്മദ് ഷഹീര്‍ നന്ദിയും പറഞ്ഞു.

12 മണിക്ക് നടന്ന വിദ്യാഭ്യാസ സംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും പ്രഭാഷകനുമായ രമേശ് കാവില്‍ മുഖ്യാതിഥിയായിരുന്നു.

എഴുത്തുകാരന്‍ റിട്ട: ഡിഇഒ എം രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം പി. ജോന , സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മാരായ കെ.കെ മനോജന്‍, ടി.വി നാസര്‍, വനിത ഫോറം ചെയര്‍ പേഴ്‌സണ്‍ സുബൈദ ബീവി, സംസ്ഥാന കൗണ്‍സിലര്‍ ഇ ആയിഷ എന്നിവര്‍ സംസാരിച്ചു.

വനിത ഫോറം കണ്‍വീനര്‍ എ.ആര്‍ ജസ്‌ന, അസിസ്റ്റന്റ് സെക്രട്ടറി എ. വിനോദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ഷമീര്‍, പേരാമ്പ്ര സബ് ജില്ല സെക്രട്ടറി സി.കെ വിജയലക്ഷ്മി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എന്‍.സി അബ്ദുള്ള കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

2 മണിക്ക് നടക്കുന്ന യത്രയയപ്പ് സമ്മേളനം പഠന ഗവേഷന കേന്ദ്രം ഡയറക്ടര്‍ ശ്രീധരന്‍ ചോമ്പാല ഉദ്ഘാടന ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ നരേന്ദ്ര ബാബു അധ്യക്ഷത വഹിക്കും. കെ.കെ ഗംഗാധരന്‍ ഉപഹാര സമര്‍പ്പണം നടത്തും. ജില്ല സെക്രട്ടറി എന്‍.സി അബ്ദുള്ള കുട്ടി വിരമിപ്പിക്കുന്ന സാരഥികളെ പരിചയ പെടാത്തും ബിജ മാത്യു സ്വാഗതവും പി.എന്‍ പ്രീത നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270417/kerala-private-primary-headmasters-association-district-conference-at-perambra)