---
title: "ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് ലോഗോ പ്രകാശനം ചെയ്തു"
english_title: "Dhanratna India Nidhi Limited logo released perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27065/dhanratna-india-nidhi-limited-logo-released-perambra"
published_at: "2022-02-18T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f6e9388800_0000 WATERMARK.jpg"
keywords: []
---

# ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനമായ ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡിന്റെ ലോഗോ പ്രകാശനം നടത്തി.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനമായ ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡിന്റെ ലോഗോ പ്രകാശനം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ കോപ്പറേറ്റ് അഫേഴ്സ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്ര ടാക്സി സ്റ്റാന്റിന് മുന്‍വശം റെയിന്‍ബോ ബില്‍ഡിംഗിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ലോഗോ പ്രകാശനം പ്രമുഖ വസ്ത്രവ്യാപാരിയായ വി.കെ. ഗോവിന്ദന്‍ ഗ്രാന്റ്ഹൗസ് നിര്‍വ്വഹിച്ചു.

ധന്‍രത്ന ഇന്ത്യ നിധി ലിമിറ്റഡ് സിഎഒ ഗംഗാധരന്‍ കോവുമ്മല്‍ ഏറ്റുവാങ്ങി. മാനേജിംഗ് ഡയറക്ടര്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു.

മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ഷിജു.കെ.ദാസ്, ഡയറക്ടര്‍മാരായ ടി.വി. മുരളി, കെ.കെ. ദേവരാജ്, ഇ.ടി. രഘു, പി.ടി. ബീന, കെ.സി. പ്രസി, ഷൈജ മുരളീധരന്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27065/dhanratna-india-nidhi-limited-logo-released-perambra)