---
title: "ദിന ദയാല്‍ ജി ഭാരതത്തിലെ ഏറ്റവും വലിയ ദാര്‍ശനികന്‍; എം.ടി. രമേശ് "
english_title: "Dina Dayal ji was the greatest philosopher in India; M.T. Ramesh perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27081/dina-dayal-ji-was-the-greatest-philosopher-in-india-mt-ramesh-perambra"
published_at: "2022-02-18T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f83a8c0cb3_0000 WATERMARK.jpg"
keywords: []
---

# ദിന ദയാല്‍ ജി ഭാരതത്തിലെ ഏറ്റവും വലിയ ദാര്‍ശനികന്‍; എം.ടി. രമേശ് 

> **Lead Summary:** **പേരാമ്പ്ര :** ജനസംഘം അഖിലേന്ത്യ പ്രസിഡണ്ടും ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപഞ്ജാതാവുമായ പണ്ഡിറ്റ് ദിന ദയാല്‍ ഉപാധ്യായ ഭാരതം കണ്ട ഏറ്റവും വലിയ ദാര്‍ശനികനാണെന്ന് ബിജെപിസംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിന്തകള്‍ക്കും നയങ്ങള്‍ക്കും ബദല്‍ നിര്‍ദേശിക്കുകയും, വിദേശ രാജ്യത്തു നിന്ന് കടമെടുത്ത പദ്ധതികള്‍ക്ക് പദ്ധതികള്‍ കണ്ടെത്തുകയും ചെയ്ത നേതാവാണ് ദിന ദയാല്‍ജിയെന്നും, ഗ്രാമങ്ങളുടെ വികസനമാണ് ഭാരതത്തിന്റ യഥാര്‍ത്ഥ വികസന സൂചികയെന്ന് ചൂണ്ടിക്കാണിക്കകയെന്നും എം.ടി.രമേശ് പറഞ്ഞു.

## Article Content

**പേരാമ്പ്ര :** ജനസംഘം അഖിലേന്ത്യ പ്രസിഡണ്ടും ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപഞ്ജാതാവുമായ പണ്ഡിറ്റ് ദിന ദയാല്‍ ഉപാധ്യായ ഭാരതം കണ്ട ഏറ്റവും വലിയ ദാര്‍ശനികനാണെന്ന് ബിജെപിസംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിന്തകള്‍ക്കും നയങ്ങള്‍ക്കും ബദല്‍ നിര്‍ദേശിക്കുകയും, വിദേശ രാജ്യത്തു നിന്ന് കടമെടുത്ത പദ്ധതികള്‍ക്ക് പദ്ധതികള്‍ കണ്ടെത്തുകയും ചെയ്ത നേതാവാണ് ദിന ദയാല്‍ജിയെന്നും, ഗ്രാമങ്ങളുടെ വികസനമാണ് ഭാരതത്തിന്റ യഥാര്‍ത്ഥ വികസന സൂചികയെന്ന് ചൂണ്ടിക്കാണിക്കകയെന്നും എം.ടി.രമേശ് പറഞ്ഞു.

പാവങ്ങള്‍ക്കായി അദ്യോതയ പദ്ധതി നടപ്പിലാക്കണമെന്നതും ദിന ദയാല്‍ജിയുടെ കാഴ്ചപ്പാടായിരുന്നു. കമ്യുണിസം തകരുമെന്നും, അത് കാപട്യമാണെന്നും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദിന ദയാല്‍ ജി പറഞ്ഞത് ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് എം.ടി.രമേശ് ചൂണ്ടികാട്ടി. ദിന ദയാല്‍ജിയുടെ പദ്ധതികളും കാഴ്ചപ്പാടുകളുമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികളെന്ന് എം.ടി.രമേശ് അഭിപ്രായപ്പെട്ടു.

ദിനയാല്‍ ജി അനുസ്മരണത്തിന്റെ ബിജെപി പേരാമ്പ്ര മണ്ഡലം 91 ാം ബൂത്ത് കമ്മിറ്റി നടത്തിയ ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി.രമേശ്. ചടങ്ങില്‍ ബൂത്തിലെ ജന സംഘകാല പ്രവര്‍ത്തകരെയും, വിശിഷ്ട വ്യക്തികളെയും എം.ടി. രമേശ് ആദരിച്ചു. ബൂത്ത് പ്രസിഡന്റ് സി.കെ. സന്ദീപ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, കെ.ടി. വിനോദന്‍, ടി.എം. ഹരിദാസ്, ബാബു അയോദ്ധ്യ, കെ.രാജന്‍, കെ.പി. നാരായണന്‍, ടി.എം. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27081/dina-dayal-ji-was-the-greatest-philosopher-in-india-mt-ramesh-perambra)