വെളിച്ചത്തെ പ്രണയിച്ച പെരുവണ്ണാമൂഴിയുടെ സ്വന്തം ജോണ്‍സന്‍ ഇനി ഡോ. ജോണ്‍സന്‍

വെളിച്ചത്തെ പ്രണയിച്ച പെരുവണ്ണാമൂഴിയുടെ സ്വന്തം ജോണ്‍സന്‍ ഇനി ഡോ. ജോണ്‍സന്‍
Feb 18, 2022 08:08 PM | By Perambra Editor

 പെരുവണ്ണാമൂഴി: വെളിച്ചത്തെ പ്രണയിച്ച പെരുവണ്ണാമൂഴിയുടെ സ്വന്തം ജോണ്‍സന്‍ ഇനി ഡോ. ജോണ്‍സന്‍. ഗ്ലോബല്‍ ഹ്യൂമണ്‍ പ്രൈസ് യൂണിവേഴ്സിറ്റി എല്‍ഇഡി ആന്റ് ഇലക്ട്രോണിക്സിലാണ് ജോണ്‍സന് ഹാണററി ഡോക്ടറേറ്റ് ലഭിച്ചത്. 1991 ല്‍ ഇലക്ട്രോണിക്സിലാണ് ജോണ്‍സണ്‍ തുടക്കം കുറിച്ചത്. 30 വര്‍ഷമായി.

2004 ലാണ് എല്‍ഇഡി യുടെ പ്രവര്‍ത്തനം തുടങ്ങിയത്. വെളിച്ചത്തിനായി എല്‍ഇഡി ഉപയോഗിക്കാമെന്ന് ആദ്യമായി കണ്ടെത്തിയത് ജോണ്‍സനാണ്. ഇന്ന് ലോകം മുഴുവന്‍ കാണുന്നത് ഈ വെളിച്ചമാണ്. ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് തനിക്ക് പോളിയോ ബാധിച്ചതെന്ന് ജോണ്‍സണ്‍ പറഞ്ഞു.

വിദ്യാഭ്യാസമില്ലാത്ത താന്‍ ഏത് മേഖലയിലായാലും വിട്ട് നില്‍ക്കാറില്ലെന്നും എല്ലാമാറ്റത്തിനും വേണ്ടി പരിശ്രമിക്കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തികളും വ്യക്തികളായി തന്നെ ജീവിക്കുക അപ്പോളാണ് നന്‍മയുണ്ടാവുക. വനിതാ സംരംഭകര്‍ക്ക് എല്‍ഇഡി സോളാര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം നല്‍കുന്നുണ്ട്.


സംസ്ഥാനത്തെ 500 ഗ്രാമ പഞ്ചായത്തുകളില്‍ സിഡിഎസ് മുഖേന എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ് 75 ശതമാനം ഭിന്നശേഷിക്കാരനായ കര്‍ഷക മനസ്സുളള ജോണ്‍സന്‍. തന്റെ ശരീരത്തില്‍ തലയൊഴികെ ബാക്കി അവയവങ്ങളെല്ലാം സ്വയം ചലിപ്പിക്കാനാവാത്ത അവസ്ഥയിലും തലയിലുദിക്കുന്ന ആശയങ്ങള്‍ മറ്റുള്ളവരുടെ സഹായത്തോടെ പ്രാവര്‍ത്തികമാക്കി ശ്രദ്ധേയനായ വ്യക്തിയാണ് പെരുവണ്ണാമൂഴി മഠത്തിനകത്ത് ജോണ്‍സന്‍.

ഇലക്ട്രോണിക് സ്റ്റബ് ലൈസര്‍, ഇലക്ട്രോണിക്‌സ് ട്യൂബ് ലൈറ്റുകള്‍ എന്നി നിര്‍മ്മിച്ച് എംടെക് എന്ന കമ്പനിക്ക് രൂപം നല്‍കി സ്വയം വരുമാനവും ഒട്ടനവധി യുവതീ യുവാക്കള്‍ക്ക് നല്ലൊരു വരുമാന മാര്‍ഗ്ഗവും ഒരുക്കിയ വ്യക്തിയാണ് ജോണ്‍സന്‍. തന്റെ പരിമിതികള്‍ വകവെക്കാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജോണ്‍സന്‍ സത്വ എന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിനും ഇദ്ദേഹം നേതൃത്വം നല്‍കുന്നു.

ഈ മാസം 20 ാം തിയ്യതി ചെനൈയില്‍ വച്ചാണ് ഡോക്ടറേറ്റ് ഏറ്റു വാങ്ങുന്നത്. അതിനായ് ഇന്ന് രാത്രി കുടുംബ സമേതം ചെന്നൈക്ക് തിരിക്കുകയാണ് ഇദ്ദേഹം. ഭാരത സര്‍ക്കാര്‍ സാമൂഹിക നീതി ആന്റ് ശാക്തീകരണ മന്ത്രാലയത്തിന്റെ 2020 ലെ ഔട്ട് സ്റ്റാന്‍ഡിംഗ് ക്രിയേറ്റീവ് അഡള്‍ട്ട് ഭിന്നശേഷി മേഖല അവാര്‍ഡ് എം.എ. ജോണ്‍സന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ഡല്‍ഹി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ജോണ്‍സന് അവാര്‍ഡ് നല്‍കി ആദരിച്ചത്. മികച്ച കര്‍ഷകന്‍ കൂടിയായ ജോണ്‍സന്‍ മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു വേണ്ടി സമരം നയിച്ചിട്ടുണ്ട്. ജോണ്‍സന്റെ വിജയത്തിന് പിന്നില്‍ ഭാര്യ ഉഷയും മക്കളായ ജയുണ്‍ (മെക്കാനിക്കല്‍ എന്‍ജിനീയറിങ് അവസാന വര്‍ഷം), ജഷുണ്‍ (+2) കൂടെയുണ്ട്.

Peruvannamoozhi's own Johnson, who loved light, is now Dr. Johnson

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories